Thursday, 05 Nov 2026
Breaking
സംസ്ഥാനത്ത് റോബോട്ടിക് സർജറി സംവിധാനം മൂന്നുമാസത്തിനകം, ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ തസ്തികകൾ വർധിപ്പിക്കും: മന്ത്രി കെ മുരളീധരൻ പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വിമർശനവുമായി സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. തല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; മരണം ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ചു കയറി; തിരുവനന്തപുരം സ്വദേശി പിടിയിൽ തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രാദേശിക കമ്മറ്റി ചേര്‍ന്നു സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
Menu
Top News

ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; മരണം ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

November 4, 2026 17 hours ago 1 min read

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചത് ആന്തരികാവയവങ്ങള്‍ തകര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ചികിത്സ പിഴവ് സംഭവിച്ചോയെന്നതില്‍ വ്യക്തതയില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയെന്നും പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി നാട്ടന്നൂര്‍ സ്വദേശി ഹര്‍ഷ (17) ആണ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച്ച വൈകിട്ടാണ് വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ആശുപത്രിയില്‍ നിന്ന് ഒരു സിറപ്പ് നല്‍കിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു. നില വഷളായതോടെ കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് നല്‍കിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണ് മരണത്തിന് കാരണമായതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹര്‍ഷ മരിച്ചശേഷമാണ് മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ തള്ളുകയും ചെയ്തിരുന്നു. മരണകാരണം അറിയില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് എത്തുമ്പോഴേക്കും കുട്ടി മരണപ്പെടുകയായിരുന്നു.

Share: