Thursday, 05 Nov 2026
Breaking
സംസ്ഥാനത്ത് റോബോട്ടിക് സർജറി സംവിധാനം മൂന്നുമാസത്തിനകം, ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ തസ്തികകൾ വർധിപ്പിക്കും: മന്ത്രി കെ മുരളീധരൻ പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വിമർശനവുമായി സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. തല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; മരണം ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ചു കയറി; തിരുവനന്തപുരം സ്വദേശി പിടിയിൽ തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രാദേശിക കമ്മറ്റി ചേര്‍ന്നു സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
Menu
Top News

സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വിമർശനവുമായി സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്.

November 5, 2026 56 minutes ago 1 min read

സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമെന്നും ബ്യൂറോക്രസിയുടെ അമിതാധികാര പ്രയോഗം കർശനമായി തടയണമെന്നും സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ്. വകുപ്പ് മന്ത്രിയും സർക്കാരും അറിയാതെയുള്ള എക്സൈസ് വകുപ്പിലെ തീരുമാനങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം. മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പഴുതുകൾ ദുരുപയോഗം ചെയ്തുള്ള കള്ളക്കളിയെന്നും, വിരൽചൂണ്ടുന്നത് അഴിമതിയിലേക്കെന്നും വിമർശനം.സർക്കാരിൻ്റെയും എക്സൈസ് മന്ത്രിയുടെ നയപരമായ തീരുമാനങ്ങളെ ഉദ്യോഗസ്ഥർ കാറ്റിൽ പറത്തിയെന്നും വിമർശനം. മദ്യനയവും ബാർലൈസൻസും ഏതൊരു സംസ്ഥാനത്തും സാമൂഹിക-സാമ്പത്തിക സുരക്ഷാ മേഖലകളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയമാണ്. സർക്കാറിന്റെ വ്യക്തമായ മാർഗനിർദേശങ്ങൾക്കും നയരൂപവത്കരണത്തിനും വിധേയമായി മാത്രം നടപ്പാക്കേണ്ട ഇത്തരം കാര്യങ്ങളിൽ, വകുപ്പ് മേധാവിയായ എക്സൈസ് കമ്മീഷണറെ പോലും ഇരുട്ടിൽ നിർത്തിയാണ് കീഴുദ്യോഗസ്ഥർ ലൈസൻസുകൾ നൽകിയത്.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഈ അസ്വാഭാവിക നടപടിയെക്കുറിച്ചും അതിനു പിന്നിലെ സാമ്പത്തിക ഇടപാടി നെക്കുറിച്ചും വകുപ്പ് മന്ത്രിക്കു തന്നെ വാർത്താ സമ്മേളനത്തിൽ തുറന്നു പറയേണ്ടി വന്നത് ഉദ്യോഗസ്ഥ വ്യന്ദത്തിൻ്റെ തന്നിഷ്ടം എത്രത്തോളം അതിരുകടന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് മുഖപ്രസം​ഗത്തിൽ പറയുന്നു.ജനാധിപത്യ സംവിധാനത്തിൽ നയരൂപവത്കരണം നടത്തേണ്ടതും ഭരണപരമായ തീരുമാനങ്ങൾ എടുക്കേണ്ടതും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറാണ്. സർക്കാർ പദ്ധതികൾ നടപ്പാക്കാൻ ചുമതലപ്പെട്ട ഒരു ഭരണനിർവഹണ ഉപാധി മാത്രമാണ് ഉദ്യോഗസ്ഥർ. എന്നാലിവിടെ തലതിരിഞ്ഞൊരു സ്ഥിതിയാണ് പലപ്പോഴും കാണാനാകുന്നതെന്ന് മുഖപ്രസം​ഗത്തിൽ പറയുന്നു. മന്ത്രിസഭയുടെയും സർക്കാരിന്റെയും തീരുമാനങ്ങളെ മറികടന്ന് സ്വയം സർക്കാരായി ചമയുകയാണ് ചില ഉദ്യോഗസ്ഥരെന്നും മുഖപ്രസം​ഗത്തിൽ വിമർശനം.

Share: