Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

November 6, 2026 2 hours ago 1 min read

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ടോമിന്‍ ജെ തച്ചങ്കരി ജയിലില്‍ കിടന്നില്ല. ജയിലിലെത്തിയ ദിവസം മുതല്‍ റിലീസ് ആയ ദിവസം വരെ ആശുപത്രിയിലാണ് കഴിയുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ആള്‍ എങ്ങനെ വിദേശത്ത് പോകുമെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാള്‍ എങ്ങനെ ജോലിക്ക് പോകുമെന്നും ചോദിച്ചു. ടോമിന്‍ ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ കടുത്ത വൈരുദ്ധ്യമുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കും. ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ടോമിന്‍ ജെ തച്ചങ്കരിയുടെ അപേക്ഷ അടുത്ത വ്യാഴാഴ്ച പരിഗണിക്കമെന്നും കോടതി കൂട്ടിചേർത്തു. 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വത്ത് സ്വന്തമാക്കിയതാണ് അദ്ദേഹത്തിൻ്റെ പേരിലുള്ള കേസ്.

Share: