Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി

November 6, 2026 2 hours ago 1 min read

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

കേസിലെ പ്രതികള്‍ പൊതുജന ഓഫീസുകളും ആയി ബന്ധമില്ലാത്തവര്‍ ആയതിനാല്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, അനുമതി അനിവാര്യം എന്ന നിലപാടിലായിരുന്നു ഹര്‍ജിക്കാര്‍. കേസിലെ വെള്ളാപ്പള്ളി നടേശനടക്കമുള്ള പ്രതികള്‍ ആരും തന്നെ പൊതുകാര്യാലയങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളല്ല. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ അനുമതി വേണ്ട എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഉത്തരവാണിത്. ഇതുമായി ബന്ധപ്പെട്ട കേസുകളിലും കുറ്റപത്രം തയാറായിട്ടുണ്ടെങ്കിലും പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കമുള്ളതിനാല്‍ കോടതി സമര്‍പ്പിക്കാന്‍ ആയിട്ടുണ്ടായിരുന്നില്ല. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വ്യക്തമായതോടെ കേസിലെ എട്ടോളം കുറ്റപത്രങ്ങള്‍ ഇനി കോടതിയിലേക്ക് വരും. വിചാരണ നടപടിയിലേക്ക് പോകുന്നതില്‍ ഇനി തടസമൊന്നുമില്ല.

Share: