Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

November 6, 2026 2 hours ago 1 min read

കാർഗിലിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് ചേളന്നൂർ സ്വദേശി അരുൺ രാജ് ഉൾപ്പടെ രണ്ട് സൈനികരാണ് മരിച്ചത്. ഇന്നലെ ലഡാക്കിലെ ചുരം പാതയിലാണ് വാഹനാപകടം ഉണ്ടായത്.

സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ജമ്മുവിലെ ദ്രാസ് ദേശീയപാതയിൽ നമിക ലാ ചുരത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. രണ്ട് സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം നിയന്ത്രണം വിട്ട് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ അരുൺ രാജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചേളന്നൂർ പെരുമ്പൊയിൽ ഒറ്റപ്പിലാക്കണ്ടി സ്വദേശിയാണ് ഹവിൽദാറായ എസ്.ആർ. അരുൺ രാജ്. 21 വർഷമായി സൈന്യത്തിൽ സേവനം ചെയ്ത് വരികയായിരുന്നു. പരേതനായ രാജൻ നായരുടെയും ഷീലയുടെയും മകനാണ്. ഭാര്യ: രേഷ്മ. മകൾ: ആദ്യ അരുൺ. സഹോദരൻ: അഖിൽ രാജ് (മർച്ചന്റ് നേവി).

Share: