Sunday, 20 Sep 2026
Breaking
മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം സംസ്ഥാനത്തെ ഓണം വാരാഘോഷം; സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ, വിചിത്ര ന്യായവുമായി മന്ത്രി പി സി വിഷ്ണുനാഥ് കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി എവറസ്റ്റ്, എൽജി ബ്രാൻഡുകളുടെ കായം നിലവാരമില്ലാത്തത്; വിൽപ്പനയ്ക്ക് നിരോധനം
Menu
Top News

ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി

August 30, 2026 3 weeks ago 1 min read

കണ്ണൂർ: ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്. ഇതുവരെ 44,82,440 ടിക്കറ്റുകൾ വിറ്റു. 500 രൂപയാണ് ടിക്കറ്റ് വില. ഏജന്റുമാർ സർക്കാരിന് നൽകേണ്ടത് 390 രൂപയും 28 ശതമാനം ജി.എസ്.ടി.യുമാണ്. 390 രൂപ പ്രകാരം കൂട്ടിയാൽതന്നെ സർക്കാരിന് ഇതുവരെ ലഭിച്ചത് 174,81,51,600 രൂപ. ആകെ നൽകേണ്ട സമ്മാനത്തുക 125.54 കോടി രൂപയാണ്. ഏജൻസി കമ്മിഷൻ ഇനത്തിൽ 12.55 കോടി രൂപയും നൽകണം. രണ്ടും കൂട്ടിയാൽ 138.09 കോടി രൂപ. വില്പന തുടങ്ങി ഒരുമാസമായതേയുള്ളൂ. ഇനിയും 28 ദിവസം ബാക്കിയുണ്ട്. 2022-ലാണ് തിരുവോണം ബമ്പറിന് 500 രൂപയാക്കുകയും ഒന്നാം സമ്മാനം 25 കോടി രൂപയാക്കുകയും ചെയ്തത്. 2021-ൽ ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നപ്പോൾ ആകെ വിറ്റത് 54 ലക്ഷം ടിക്കറ്റുകളാണ്. തൊട്ടടുത്ത വർഷം ഒന്നാം സമ്മാനത്തുക ഇരട്ടിയിലധികമാക്കിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചു. ആ വർഷം ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.55 ലക്ഷവും വിറ്റു. 2023-ൽ 85 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുകയും 75.76 ലക്ഷം ടിക്കറ്റുകൾ വിൽക്കുകയും ചെയ്തു. പത്തുലക്ഷത്തോളം ടിക്കറ്റുകൾ ബാക്കിയായതിനാൽ 2024-ൽ 80 ലക്ഷം ടിക്കറ്റുകളേ അടിച്ചുള്ളൂ. എട്ടരലക്ഷത്തോളം ടിക്കറ്റുകൾ ബാക്കിയായി. കഴിഞ്ഞവർഷം ടിക്കറ്റുകൾ അച്ചടിക്കുന്നത് വീണ്ടും കുറച്ച് 75 ലക്ഷമാക്കി. അത് മുഴുവനും വിറ്റു. ഇത്തവണ ടിക്കറ്റ് നിരക്കിൽ മാറ്റമൊന്നും വരുത്താതെയാണ് 30 കോടി രൂപ ഒന്നാം സമ്മാനമാക്കിയത്. രണ്ടാം സമ്മാനം 20 പേർക്ക് ഒരുകോടി രൂപ വീതം നൽകും. മൂന്നാം സമ്മാനം കാൽക്കോടി രൂപയാണ്. ഇതും 20 പേർക്കുണ്ട്. ആകെ 5,34,670 സമ്മാനങ്ങൾ. സെപ്‌റ്റംബർ 26-നാണ് നറുക്കെടുപ്പ്.

Share: