Saturday, 07 Nov 2026
Breaking
ലോകവ്യാപകമായി പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾ; മട്ടന്നൂരിൽ തുടക്കം മത്തങ്ങയും പാലും കൊണ്ടൊരു ക്രീമി ഡെസേർട്ട് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ വീട്ടിൽത്തന്നെ തയ്യാറാക്കാം വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം; വരൻ സന്ദീപ് പടിയിറങ്ങും മുൻപും അഴിമതിക്കെതിരെ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണ ശുപാർശ ഉലകനായകന്‍@72; അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍ മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി
Menu
Top News

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്; മന്ത്രിയെ നേരിൽക്കണ്ട എംപിമാർക്ക് നിരാശ

September 21, 2026 2 months ago 1 min read

ദില്ലി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഇന്ന് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തിൽ നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പാലക്കാട് റെയിൽവെ ഡിവിഷനെ വിഭജിച്ച് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റിയ തീരുമാനം പിൻവലിക്കില്ലെന്ന് ഉറപ്പായി. എംപിമാരുമായുള്ള യോഗത്തിൽ കേരളത്തിൽ നടപ്പാക്കിയ റെയിൽവേ വികസന പ്രവർത്തനങ്ങളുടെ കണക്ക് കേന്ദ്രമന്ത്രി നിരത്തി. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റുന്നത് കേരളത്തിലെ റെയിൽവേ വികസനത്തെ പിന്നോട്ട് വലിക്കുമെന്ന വാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ റെയിൽവേ വികസന പദ്ധതികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. മുമ്പ് മൂന്ന് വെവ്വേറെ സോണുകളിലായി വിഭജിക്കപ്പെട്ടിരുന്ന മംഗളൂരു റെയിൽവേ പ്രദേശം, ഭരണപരമായ കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ മംഗളൂരുവിനെ പൂർണ്ണമായും സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിലനിർത്താനുള്ള തീരുമാനം ഈ പ്രവർത്തന തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിനായി ബജറ്റ് വിഹിതത്തിൽ വൻ വർദ്ധനവ് വരുത്തിയിട്ടുണ്ട്. 2014-ൽ കേവലം 372 കോടി രൂപയായിരുന്ന വിഹിതം 10 ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടി രൂപയായി ഉയർത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്തെ റെയിൽവേ പദ്ധതികളുടെ വിശദമായ റിപ്പോർട്ടും എക്‌സിൽ പങ്കുവെച്ചു.

Share: