Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

കണ്ണൂർ എന്നെ കൈ വെള്ളയിൽ കൊണ്ടു നടത്തി – നവ്യ നായര്‍

October 17, 2026 3 weeks ago 1 min read

കണ്ണൂർ: കണ്ണൂരിൻ്റെ അതിരുകൾ ഭേദിച്ചെത്തിയ ജനസാഗരത്തെ കണ്ട് തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ നിത്യ നായിക ന വ്യ നായർ അൽഭുതപ്പെട്ടു. “ഒരു രക്ഷയുമില്ല” ഇതെന്ത് സാഗരമോ! കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സൂചി കുത്താനിടമില്ലാത്ത ദിക്കിലേക്ക് വിരൽ ചുണ്ടി നവ്യ ചോദിച്ചു. സ്നേഹത്തിൻ്റെ ഭാവ ഭേദങ്ങൾ കൊണ്ട് ദസറ യുടെ ശിൽപ്പികൾ ഞങ്ങളെ കൈവെള്ളയിൽ ഇരുത്തിയെന്ന് നവ്യ പറഞ്ഞു. കണ്ണൂരിൻ്റെ അതിഥേയത്വത്തെ നവ്യ പുകഴ്ത്തി കൊണ്ട് നവ്യ പറഞ്ഞു: “ഞാൻ വരുമ്പോൾ സന്ദേഹിച്ചിരുന്നു. ജൻസികളുടെ അടിപൊളി എൻ്റർടൈൻമെൻ്റ് ആയിരിക്കുമോ  നിങ്ങൾ പ്രതീക്ഷിക്കുന്നത്. പകരം ഞാൻ നൽകുന്നത് ക്ലാസ്സിക്കൽ നടനമാണ്. ഇത് കൊണ്ട് കണ്ണൂർ തൃപ്തിപ്പെടുമോ? നവ്യ ചോദിച്ചു. ഈ ജന സാഗരം കണ്ട് ഞാൻ അഭിമാനിക്കുന്നു. എൻ്റെ ക്ലാസിക്കൽ നൃത്തം നിങ്ങൾ സ്വീകരിക്കണം.നവ്യ ജനസാഗരത്തോട് ചോദിച്ചപ്പോൾ ജനം ആരവം മുഴക്കി എതിരേറ്റു.”ഇതാണ് എൻ്റെ കണ്ണൂർ” നവ്യ പറഞ്ഞു. അമൃത വർഷിനി രാഗത്തിൽ ധ്യാന വർണ്ണമാർന്ന നൃത്തച്ചുവടുകളോടെ നവ്യ തുടങ്ങി. ലങ്ക നശിച്ചതും അതിൻ്റെ കഥകളും തുടങ്ങി ഓരോ നടനങ്ങളുടെയും ഇതിവൃത്തങ്ങൾ നാത്യ നായിക തന്നെ ജനസാഗരത്തോട് വിവരിച്ചു. നവ്യ രസത്തിൻ്റെ ഭാവസാന്ദ്ര ചുവടുകളുടെ നിർവൃതിയിൽ പിന്നെ കണ്ണൂർ  ലയിച്ചു.

Share: