Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

തെരുവിൻ്റെ കവി: എ അയ്യപ്പൻ പ്രണയവും വിപ്ലവവും

October 21, 2026 2 weeks ago 1 min read

“എൻ‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിൽ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എൻ‌റെ ഹൃദയത്തിൻ‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളിൽ പ്രേമത്തിൻ‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം…

അ​ക്ഷരങ്ങൾ കൊണ്ട് മുറിവേൽപ്പിക്കുകയും അതേ അക്ഷരങ്ങൾ കൊണ്ട് ആ മുറിവിൽ മരുന്ന് പുരട്ടുകയും ചെയ്ത കവിയാണ് എ അയ്യപ്പൻ. മലയാള കവിതയിലെ വേറിട്ട വഴികളിലൂടെ നടന്നുപോയ വിപ്ലവകാരിയായ കവി. പരമ്പരാ​ഗത കാവ്യരീതികളെയും അച്ചടക്കമുള്ള ജീവിതസങ്കൽപ്പങ്ങളെയും കാറ്റിൽപ്പറത്തി തെരുവിൽ കവിത വിരിയിച്ച പ്രതിഭ. വാക്കും ജീവിതവും തമ്മിൽ യാതൊരു അകലവുമില്ലാതെ ജീവിച്ചുതീർത്ത ആ കാവ്യജീവിതം മലയാള സാഹിത്യത്തിന് എന്നും ഒരു മുതൽകൂട്ടാണ്. അയ്യപ്പന് വിലാസമോ സ്ഥിരമായ വസതിയോ ഉണ്ടായിരുന്നില്ല. തെരുവോരങ്ങളും ചായക്കടകളും സുഹൃത്തുക്കളുടെ വീടുകളുമായിരുന്നു അദ്ദേഹത്തിൻ്റെ സാമ്രാജ്യം. സിഗരറ്റ് പാക്കറ്റിൻ്റെ കഷ്ണങ്ങളിലും കടലാസ് തുണ്ടുകളിലും എഴുതിയിട്ട കവിതകൾ സുഹൃത്തുക്കൾക്ക് സമ്മാനിച്ചാണ് അദ്ദേഹം ജീവിച്ചത്. ആൾക്കൂട്ടത്തിനിടയിൽ ജീവിക്കുമ്പോഴും ഏകാന്തതയുടെ വലിയൊരു ഭാരം അയ്യപ്പൻ പേറിയിരുന്നു. ബുദ്ധൻ എന്ന് കൂട്ടുകാർ സ്നേഹത്തോടെ വിളിച്ചപ്പോഴും, തൻ്റെ ഉള്ളിലെ വേദനകളെയും അശാന്തിയെയും കവിതകളിലേക്ക് അദ്ദേഹം ആവാഹിച്ചു.

പ്രണയവും വേദനയും കലർന്ന വരികൾ

അയ്യപ്പൻ്റെ കവിതകൾ ആഴമുള്ള മുറിവുകളാണ്. പ്രണയവും മരണവും വേദനയും തെരുവിൻ്റെ അസ്വസ്ഥതകളും ആ വരികളിൽ എപ്പോഴും നിറഞ്ഞുനിന്നു.കരള് പങ്കിടാൻ വയ്യ​ന്റെ പ്രണയമേ… പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ, ഉപ്പിൽ വിഷം ചേർക്കാത്തവർക്കും ഉണങ്ങാത്ത മുറിവിന് വീശി തന്നവർക്കും നന്ദി എന്നിങ്ങനെ നീളുന്ന അദ്ദേഹത്തി​ന്റെ വരികൾ നമ്മൾ ഇന്നും നെഞ്ചിലേറ്റുന്നു. അധികാരികതയോടും വ്യവസ്ഥിതികളോടുമുള്ള പ്രതിഷേധം അദ്ദേഹത്തിൻ്റെ ഓരോ അക്ഷരത്തിലും ജ്വലിച്ചുനിന്നു. നിരവധി പുരസ്കാരങ്ങളും എ അയ്യപ്പനെ തേടിയെത്തി. കവിതയിലെ തനത് സംഭാവനകൾക്ക് ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ആശാൻ പുരസ്കാരം ഏറ്റുവാങ്ങാൻ ചെന്നൈയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. താൻ ജീവിച്ച തെരുവിൽ തന്നെ വീണുമരിച്ച ആ കവിയുടെ പോക്കറ്റിൽ അപ്പോഴും ഒരു കവിതയുണ്ടായിരുന്നു, അവസാനത്തെ മുറിവ് എന്ന പോലെ. 1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ച അദ്ദേഹം 2010 ഒക്ടോബർ 23നാണ് നമ്മെ വിട്ടു പിരിഞ്ഞത്. എ അയ്യപ്പൻ ഇല്ലാത്ത ഓരോ വർഷവും മലയാള കവിതയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. എങ്കിലും, തെരുവിൽ കാറ്റടിക്കുമ്പോഴും, ഏകാന്തതയിൽ കണ്ണീരൂറുമ്പോഴും, വിപ്ലവത്തിൻ്റെ തീപ്പൊരികൾ ഉയരുമ്പോഴും അയ്യപ്പൻ്റെ വരികൾ നമ്മോടൊപ്പം തന്നെയുണ്ടാകും. അയ്യപ്പൻ മരിച്ചിട്ടില്ല… തൻ്റെ കവിതകളിലൂടെ, തെരുവുകളുടെ ഓർമകളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.

Share: