Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: PSC ചെയർമാനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് SIT

October 31, 2026 6 days ago 1 min read

തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിൽ, പിഎസ്‌സി ചെയർമാൻ ഡോക്ടർ എം ആർ ബൈജുവിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എസ്ഐടി. പിഎസ്‌സി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമന അവസരം നഷ്ടപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനപ്പെട്ട മൂന്ന് തസ്തികകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഖാദി ബോര്‍ഡ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എംവിഡി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണങ്ങളാണുള്ളത്. ഇതില്‍ രണ്ട് സംഭവങ്ങളില്‍ എസ്‌ഐടി കേസെടുക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പിഎസ്‌സി ചെയര്‍മാനെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ആത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ ഉന്നതതല ഗൂഢാലോചനയിലേക്ക് അന്വേഷണം. പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യംചെയ്യും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഉന്നതതല ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് സാജുവിനെ വിളിച്ചു വരുത്തുന്നത്.

Share: