Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

അടൂർ പൊലീസ് സ്‌റ്റേഷനിലെ അക്രമം; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും

November 1, 2026 5 days ago 1 min read

പത്തനംതിട്ട: അടൂർ പൊലീസ് സ്‌റ്റേഷനിലെ അക്രമത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും. രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി. അടൂർ DYSPയിൽ നിന്ന് പത്തനംതിട്ട SP റിപ്പോർട്ട് തേടി.സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധന തുടരുകയാണ്. സ്റ്റേഷനിൽ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീനാദേവി വ്യക്തമാക്കിയിട്ടുള്ളത്. സെല്ലിന് പുറത്ത് നിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് നന്നായി. സത്യാവസ്ഥ കണ്ടു. അന്നുമുതൽ പ്രചരിപ്പിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്തുണ്ടായിരുന്നതാണ്. ഒരു അക്രമവും നടന്നിട്ടില്ലെന്നും ദൃശ്യങ്ങൾ വ്യക്തമായി. സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സി പി എം നേതാക്കൾ അധഃപതിച്ചതായി ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. അതേസമയം, സംഭവത്തിൽ ഡി.ജി.പി റാവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. അടൂർ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമാണ്. പത്തനംതിട്ട എസ്.പിയോട് റിപ്പോർട്ട് തേടി വീഴ്ച ഗൗരവമായി അന്വേഷിക്കും. ജനപ്രതിനിധികൾ സ്‌റ്റേഷനിൽ വരുന്നത് സ്വാഭാവികം അതിനപ്പുറം എന്തെങ്കിലും സംഭവിച്ചോ എന്നും പരിശോധിക്കും. ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടര്‍ന്ന് പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിനെ അടൂര്‍ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി രാജന്‍ ജോസഫിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജന്‍ ജോസഫുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തര്‍ക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

Share: