Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ കൊലപ്പെടുത്തിയത് മദ്യപിക്കാൻ പണം നൽകാത്തതിനാൽ

November 1, 2026 5 days ago 1 min read

ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ കൊലപ്പെടുത്തിയത് മദ്യപിക്കാൻ പണം നൽകാത്തതിനാൽ. ഫോർട്ട്‌ കൊച്ചി അമരാവതിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 78 കാരിയായ ലക്ഷ്മിയാണ് മകൻ കണ്ണൻ ചവിട്ടി കൊല്ലപ്പെടുത്തിയത്. മദ്യപിക്കാൻ പണം നൽകാത്തതിൻ്റെ വൈരാഗ്യത്തിലായിരുന്നു അമ്മയോട് മകന്റെ ഞെട്ടിക്കുന്ന ക്രൂരത. 78 കാരിയെ മകൻ കണ്ണൻ ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം കണ്ണൻ മദ്യ ലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വീട്ടിൽ മദ്യപിച്ചെത്തിയ കണ്ണൻ വീണ്ടും മദ്യപിക്കാൻ അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ഇവർ പണം ‌നൽകാൻ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ മകൻ അമ്മയെ ക്രൂരമായി മർദിച്ചതന്ന് പൊലീസ് പറയുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടർ സഹോദരന് നൽകിയതിന്റെ പ്രതികാരവും ഇയാൾക്ക് അമ്മയോട് ഉണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Share: