Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

‘കിഫ്ബി പദ്ധതികൾ അട്ടിമറിക്കാൻ നീക്കം’; വിജിലൻസ് അന്വേഷണം വികസന വിരുദ്ധമെന്ന് എം വി ജയരാജൻ

November 1, 2026 5 days ago 1 min read

കിഫ്ബിയെ നിഷ്‌ക്രിയമാക്കിയതും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും വികസനം മുടക്കാനാണെന്ന് സിപിഐഎം നേതാവായ എം വി ജയരാജൻ. മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ ‘മാറ്റത്തിന്റെ പുതുയുഗ’മല്ല, വികസനവിരുദ്ധതയുടെ കലിയുഗമാണ് കേരളത്തിൽ നടമാടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കണ്ണൂരിലും പാലക്കാടും സംസ്ഥാനത്തെ വിവിധ ജില്ലകളിലും ദേശീയപാതയ്ക്കും വികസനം ലക്ഷ്യമാക്കിയാണ് എൽ.ഡി.എഫ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഭരണാനുമതി നൽകിയതും കരാർ നൽകിയതും പണി നടന്നുവരുന്നതുമായ 60,000 കോടി രൂപയുടെ പദ്ധതികൾ മുഴുവൻ തകർക്കുന്നതാണ് യു.ഡി.എഫ് സർക്കാറിന്റെ വിജിലൻസ് അന്വേഷണം. അതിൽ കണ്ണൂർ ജില്ലയിൽ മാത്രം പിണറായിയിലെ എജുക്കേഷണൽ ഹബ്ബും വിമാനത്താവളത്തിന് സമീപം 1000 ഏക്കർ ഭൂമിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട വ്യവസായ പാർക്കും ചൊവ്വ മേൽപ്പാലം ഉൾപ്പെടെയുള്ള നിരവധി പാലങ്ങളും റോഡുകളും ഉൾപ്പെടും. അത്തരം പദ്ധതികൾ നിർത്തലാക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരും.

കണ്ണൂർ വിമാനത്താവളത്തിന്റെ സമീപ വില്ലേജുകളിൽ എയർപോർട്ട് റൺവേ വിപുലീകരണം, വ്യവസായ പാർക്ക് എന്നിവയ്ക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുത്തതും ഭൂമി ഏറ്റെടുക്കാനുള്ള തുടർ നടപടികൾ ആരംഭിച്ചതും. ഈ നടപടികളാകെ കലക്ടറുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ തഹസിൽദാർമാരെ നിയോഗിച്ചുകൊണ്ടാണ് ചെയ്തത്. 2013ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചാണ് ഈ നടപടികൾ കളക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. കിഫ്ബിയല്ല ഭൂമി ഏറ്റെടുക്കുന്നത്. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് പദ്ധതികൾക്ക് പണം മുടക്കുന്നത് മാത്രമാണ് കിഫ്ബി ചെയ്യുന്ന കാര്യം.

അതാവട്ടെ, സർക്കാർ ഖജനാവിൽ വികസന പദ്ധതികൾക്ക് മാറ്റിവെക്കാൻ പണമില്ലാത്തതുകൊണ്ടാണ് താനും. യു.ഡി.എഫിന്റെ കാലത്ത് കടലാസിൽ മാത്രമായിരുന്നു വികസനം. കിഫ്ബിയിലൂടെ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയോളം വൻകിട വികസന പദ്ധതികൾക്ക് ഭരണാനുമതി നൽകുകയുണ്ടായി. അതിൽ 45000 കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചു. കേരളത്തിലാണെങ്കിൽ വികസനത്തിനും പശ്ചാത്തല സൗകര്യത്തിനും ആവശ്യമായിട്ടുള്ള ഭൂമി എളുപ്പത്തിൽ ലഭ്യവുമല്ല. ലഭ്യമാകുന്ന തരിശുഭൂമി ഇപ്പോൾ തന്നെ ഏറ്റെടുത്തില്ലെങ്കിൽ പിന്നീട് വീടുകളും കെട്ടിടങ്ങളും അവിടെ ഉയർന്നുവരും. ദേശീയപാതയ്ക്ക് ആവശ്യമായ ഭൂമി യു.ഡി.എഫ് ഭരിക്കുമ്പോൾ ഏറ്റെടുക്കാത്തതുകൊണ്ടാണ് 5 വർഷം നമുക്ക് നഷ്ടമായത് എന്നോർക്കുക.

ഭൂമി ഏറ്റെടുക്കുന്നത് വൈകിയപ്പോൾ കോൺഗ്രസ്സുകാരും ലീഗുകാരും സമരം ചെയ്തു. പ്രതിപക്ഷനേതാവായിരിക്കുമ്പോൾ വിഡി സതീശൻ എൽഡിഎഫ് സർക്കാരാണ് ഭൂമി ഏറ്റെടുക്കൽ നടപടി വൈകിപ്പിക്കുന്നതെന്ന് ആപേക്ഷപിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുത്തത് മൂലം നഷ്ടപരിഹാരമായി വൻ തുക കിട്ടിയവരുടെ കൂട്ടത്തിൽ മട്ടന്നൂർ മണ്ഡലത്തിലെയും ജില്ലയിലെയും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്. വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് നിർത്തിവെക്കുന്നതിനോട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ യോജിക്കുമോ?
പാലക്കാട് ഭൂമി ഏറ്റെടുത്തത് കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിയ്ക്ക് വേണ്ടിയാണ്.

ഏറ്റെടുക്കുന്നില്ലെങ്കിൽ ആ കേന്ദ്ര പദ്ധതി നഷ്ടമാകും. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് സമീപം ഭൂമി കൊടുക്കാൻ സർക്കാറിന് കഴിയാത്തതുകൊണ്ട് ഒരു വൻകിട പദ്ധതിയാണ് നമുക്ക് നഷ്ടമായത്. ഭൂമി ഏറ്റെടുത്തത് നിയമാനുസൃതമാണെന്ന് 2026 ഒക്ടോബർ 29ന് റവന്യൂ മന്ത്രി നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയതാണ്. വ്യവസായ മന്ത്രിയാവട്ടെ ഭൂമി ഏറ്റെടുത്തത് വ്യവസായ വികസനത്തിന് വേണ്ടിയാണെന്നും അത്തരം പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നുമാണ് നിയമസഭയിൽ വ്യക്തമാക്കിയത്. രണ്ട് മന്ത്രിമാരുടെ അഭിപ്രായങ്ങൾ തിരസ്‌കരിച്ചിട്ടാണ് വകുപ്പുതല അന്വേഷണം പോലുമില്ലാതെ ഒക്ടോബർ 30ന് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. മുഖ്യമന്ത്രി ഒരു തിരക്കഥ ഉണ്ടാക്കുകയും ‘ഒരാളെയും വെറുതെ വിടില്ല’ എന്ന് ഭീഷണിപ്പെടുത്തുകയും കിഫ്ബി പദ്ധതികൾ നിർത്തലാക്കുകയും ചെയ്തുകൊണ്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ വികസനത്തിന് പൂർണവിരാമമിടുകയാണ് ലക്ഷ്യം. വികസന തൽപരരായ ജനങ്ങൾ ഇത്തരം നടപടികൾക്കെതിരെ രംഗത്തിറങ്ങുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

Share: