Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ദീപാവലി തിരക്ക്; ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ, സർവീസ് നവംബർ 7ന്

November 1, 2026 5 days ago 1 min read

കണ്ണൂർ: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. നവംബർ ഏഴിനാണ് പ്രത്യേക സർവീസ് നടത്തുന്നതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കുള്ള 06545 നമ്പർ സ്പെഷ്യൽ ട്രെയിൻ നവംബർ ഏഴിന് പുലർച്ചെ 12.05ന് എസ്.എം.വി.ടി ബംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. മടക്കയാത്രയിൽ 06546 നമ്പർ ട്രെയിൻ നവംബർ ഏഴിന് വൈകീട്ട് 6.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നവംബർ എട്ടിന് രാവിലെ 9.45ന് എസ്.എം.വി.ടി ബംഗളൂരുവിലെത്തും. ബംഗളൂരു–തൂത്തുക്കുടി റൂട്ടിലും പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 06533 നമ്പർ ട്രെയിൻ നവംബർ ആറിന് രാത്രി 9.45ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് നവംബർ ഏഴിന് ഉച്ചയ്ക്ക് 12.30ന് തൂത്തുക്കുടിയിലെത്തും. മടക്ക ട്രെയിൻ 06534 നവംബർ ഏഴിന് വൈകീട്ട് 3.30ന് തൂത്തുക്കുടിയിൽ നിന്ന് പുറപ്പെട്ട് നവംബർ എട്ടിന് പുലർച്ചെ 5.30ന് ബംഗളൂരു കന്റോൺമെന്റിലെത്തും.

Share: