Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ശബരിമല വ്യാജ ഹെല്‍ത്ത് കാര്‍ഡ് തട്ടിപ്പ്; കേസെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

November 2, 2026 4 days ago 1 min read

കൊച്ചി: ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പിൽ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. പത്തനംതിട്ട എസ്‌പിക്ക് ആണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം. ഇതോടെ, സീതത്തോട്ടിലെ അമ്മ ക്ലിനിക്കിനും വ്യാജ കാർഡുകളിൽ ഒപ്പിട്ട ഡോക്ടർക്കുമെതിരെ നടപടിയുണ്ടാകും. നേരത്തെ, ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇക്കാര്യം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്. റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസൻ്റ് സേവ്യറാണ് തട്ടിപ്പ് നടത്തിയത്. കരാർ വ്യവസ്ഥയിലാണ് ഡോ. വിൻസൻ്റ് സേവ്യർ അമ്മ ക്ലീനിക്കിൽ ജോലി ചെയ്തിരുന്നത്. വ്യാജമായി ഹെൽത്ത് കാർഡ് നിർമിച്ച അമ്മ ക്ലിനിക്ക് രേഖകളില്ലാതെ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നത്.

Share: