Top News
സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. മുൻ ഭരണ സമിതിയുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്. മുൻ ഭരണസമിതിക്ക് ചുമതല തിരികെ നൽകാനും ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. സർക്കാർ നടപടി രാഷട്രീയ പ്രേരിതമാണെന്നായിരുന്നു എൽ ഡി എഫ് ഭരണ സമിതിയുടെ വാദം.
