നരേന്ദ്ര മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും; വ്യാപാര കരാറിലുൾപ്പെടെ പ്രതീക്ഷ
മനില: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിലിപ്പൈൻസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആ ദ്യകൂടിക്കാഴ്ചയാണിത്. ട്രംപ് മനിലയിൽ എത്തുന്നുണ്ടെങ്കിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. വീസ, താരിഫ് തുടങ്ങിയ വിഷയങ്ങളിൽ അനുകൂല നിലപാടുണ്ടായേക്കുമെന്നാണ് വിലയിരുത്തലുകൾ. വ്യാപാര കരാറിലെ ചർച്ചകൾ അവസാന ഘട്ടത്തിലേക്കെത്തിക്കാൻ ആകുമെന്നും വിലയിരുത്തലുകളുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ട്രംപിന്റെ അടുത്ത നീക്കം എന്ത് എന്നത് പ്രധാനമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില ഡെമോക്രാറ്റിക് അംഗങ്ങൾ ഇന്ത്യയ്ക്കകത്തെ വിഷയങ്ങളിൽ നിലപാട് കടിപ്പിച്ചേക്കാമെന്നും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ ട്രംപിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
