ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന് ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിന് ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ടോമിന് ജെ തച്ചങ്കരി ജയിലില്‍ കിടന്നില്ല. ജയിലിലെത്തിയ ദിവസം മുതല്‍ റിലീസ് ആയ ദിവസം വരെ ആശുപത്രിയിലാണ് കഴിയുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരം ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആള് എങ്ങനെ വിദേശത്ത് പോകുമെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളയാള്‍ എങ്ങനെ ജോലിക്ക് പോകുമെന്നും ചോദിച്ചു. ടോമിന് ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ കടുത്ത വൈരുദ്ധ്യമുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കും. ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ടോമിന് ജെ തച്ചങ്കരിയുടെ അപേക്ഷ അടുത്ത വ്യാഴാഴ്ച പരിഗണിക്കമെന്നും കോടതി കൂട്ടിചേർത്തു. 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വത്ത് സ്വന്തമാക്കിയതാണ് അദ്ദേഹത്തിൻ്റെ പേരിലുള്ള കേസ്.
