Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

November 6, 2026 2 hours ago 1 min read

എറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത്‌ നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്‌ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജിഎസ്‌ടി ഇൻറലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇൻ്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്. സുനിൽ കുമാറിനെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് ഓഡിറ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ എന്ന അപ്രധാന തസ്ത‌ികയിലേക്കാണ് സ്ഥലം മാറ്റിയത്.
റിപ്പോർട്ടർ ചാനലിനെതിരെയുള്ള നികുതിവെട്ടിപ്പ് കേസ് തടസപ്പെടുത്താൻ സുനിൽ കുമാർ ഇടപെട്ടതായി മൊഴി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. കാസർഗോഡ് ഇൻ്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറായ സജിത്തിനേയും ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ഇരുവരേയും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റി അപ്രധാനമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. കേസിലെ ഉന്നതതല ഇടപെടലുകൾ അന്വേഷണവിധേയമാക്കിയതിനെത്തുടർന്നാണ് സർക്കാറിന്റെ നടപടി. ടെൻഡർ നടപടികൾ പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും സ്പോൺസർഷിപ്പ് കരാറുകൾ നൽകിയതിൽ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം, കേസിൽ റിപ്പോർട്ടർ ടിവിക്കും ഗോകുലം ചിറ്റ് ഫണ്ട്സിനും ജിഎസ്‌ടി വകുപ്പ് സമൻസ് അയച്ചു. റിപ്പോർട്ടർ ടിവി ഡയറക്ടർമാക്കും ഹിന്ദുജ ലൈലാൻഡ് ഫിനാൻസിനുമാണ് സമൻസ് നൽകിയത്. തിരുവനന്തപുരത്തെ ജിഎസ്‌ടി ഇൻറലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ്റ് ജോയിൻ്റ് കമ്മീഷണറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share: