Sunday, 20 Sep 2026
Breaking
മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം സംസ്ഥാനത്തെ ഓണം വാരാഘോഷം; സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ, വിചിത്ര ന്യായവുമായി മന്ത്രി പി സി വിഷ്ണുനാഥ് കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി എവറസ്റ്റ്, എൽജി ബ്രാൻഡുകളുടെ കായം നിലവാരമില്ലാത്തത്; വിൽപ്പനയ്ക്ക് നിരോധനം
Menu
Top News

ആഭരണപ്രേമികൾക്ക് വീണ്ടും ഷോക്ക്, കത്തിക്കയറി സ്വർണം

August 21, 2026 1 month ago 1 min read

സംസ്ഥാനത്ത് സ്വർണ വിലയിലെ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 3,000 രൂപയിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില. ഇന്നത്തെ സ്വർണവില പ്രകാരം 8 ഗ്രാം (ഒരു പവൻ) വില 1,17,680 ആണെന്നിരിക്കെ, ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടതിനാൽ ആഭരണം വാങ്ങാൻ കൂടുതൽ തുക ചെലവാകും. പണിക്കൂലി ഏകദേശം 10 ശതമാനമെന്ന് കണക്കാക്കിയാൽ, 3 ശതമാനം ജിഎസ്ടിയും പണിക്കൂലിക്കുള്ള നികുതിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.33 ലക്ഷം വരെ ചെലവാകാം. ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് കരുത്തേകിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഔൺസിന് നിലവിൽ 4,500 ഡോളർ മറികടന്നാണ് സ്വർണം കുതിക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ബോണ്ട് ആദായത്തിലെ കുറവുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുകയും ചെയ്തു. യുഎസ് ഫെഡിന്റെ പണപ്പെരുപ്പ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

 

 

  • ഓഗസ്റ്റ് 20- 1,16,800 രൂപ
  • ഓഗസ്റ്റ് 19- 1,13,640 രൂപ
  • ഓഗസ്റ്റ് 18- 1,14,320 രൂപ
  • ഓഗസ്റ്റ് 17- 1,14,160 രൂപ
  • ഓഗസ്റ്റ് 16- 1,13,760 രൂപ
  • ഓഗസ്റ്റ് 15- 1,13,760 രൂപ
  • ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ| ഉച്ചയ്ക്ക് 1,12,640 രൂപ
  • ഓഗസ്റ്റ് 12- 1,13,560 രൂപ
  • ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ
  • ഓ​ഗസ്റ്റ് 10- 1,11,440 രൂപ
Share: