Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം

August 30, 2026 2 months ago 1 min read

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരനായ യുവാവ് വാഹനമിടിച്ചു മരിച്ചു. ചെങ്ങളായിപെരിങ്കോന്നിലെ ഐ എം ശ്രീരാജാണ് (42) ദാരുണമായി മരിച്ചത്. ഞായറാഴ്ച്ച രാത്രി 11.30 ന് ജോലി കഴിഞ്ഞ് താമസിക്കുന്ന മുറിയിലേക്ക് കാൽനടയായി പോവുമ്പോൾ പഴയ ബസ് സ്റ്റാൻഡിൽ നിന്നും കാൽടെക്സിലേക്ക് വരികയായിരുന്ന നിയന്ത്രണം വിട്ടെത്തിയ ഫോർ രജിസ്‌ട്രേഷൻ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ കാൽ ടെക്സിലെ കോഫി ഹൗസ് ജീവനക്കാരനാണ് ശ്രീരാജ്. പരേതനായ ജനാർദ്ദനൻ – ശകുന്തള ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കവിത ( തളിപ്പറമ്പ് സഹകരണ ആശുപത്രി), ശ്രീകുമാർ (ഇരിട്ടി), പരേതരായ പ്രമീള, സന്തോഷ്. പൊതുദർശനം പെരിങ്കോന്ന് യുവജന ഗ്രന്ഥാലയത്തിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ 3.30 വരെ തുടർന്ന് വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് പെരുങ്കോന്ന് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Share: