ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഇന്നും നാളെയും സംസ്ഥാനത്ത്
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാ ധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശന ത്തിനായി ഇന്ന് കേരളത്തിലെത്തും. എറ ണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവന ന്തപുരം ജില്ലകളിലെ വിവിധ പൊതുപരിപാ ടികളിൽ അദ്ദേഹം പങ്കെടുക്കും. ഇന്നു രാവിലെ ബംഗളൂരുവിൽ നിന്ന് പ്രത്യേ ക വ്യോമസേനാ വിമാനത്തിൽ പുറപ്പെടുന്ന ഉപരാഷ്ട്രപതി 8.45ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്ന അദ്ദേഹം ആലപ്പുഴയിലെ ഹെ ലിപാഡിൽ രാവിലെ 9.30ന് ഇറങ്ങും. പത്തിന് ലിയോ പതിമൂന്നാമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 12ന് ആലപ്പുഴയിൽനിന്ന് ഹെലി കോപ്റ്റർ മാർഗം പത്തനംതിട്ട പ്രമാടം ഹെ ലിപാഡിൽ എത്തും. 12.35 ഓടെ ആറന്മുള യിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.30ന് ആ റന്മുള വള്ളംകളി ഉദ്ഘാടനം ചെയ്യും.പ്രമാടത്തുനിന്ന് ഹെലികോപ്റ്റർ മാർഗം യാത്ര തിരിക്കുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് 3.50 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാ നത്താവളത്തിലെത്തും. വൈകുന്നേരം അ ഞ്ചു മുതൽ ആറുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരഘോഷത്തിന്റെ വർ ണാഭമായ സാംസ്‌കാരിക ഘോഷയാത്ര ഉപരാഷ്ട്ര പതി ഉദ്ഘാടനം ചെയ്യും. രാത്രിതിരുവനന്തപുരത്തെ ലോക്ഭവനിൽ തങ്ങുന്ന അദ്ദേഹം തിങ്കൾ രാവിലെ 8.15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നി ന്ന് അഗത്തിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 1.15ന് അഗത്തി സന്ദർശനത്തിനു ശേഷം കൊച്ചിയിലെത്തും. വൈകുന്നേരം നാലിന് കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
