Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം

August 31, 2026 2 months ago 1 min read

കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌നന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജില്ലയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ട്. നെടുമ്പാശേരിയി മുതല്‍ ആലുവ വരെ രാവിലെ 10 മണിവരെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
രാവിലെ 10 മണിക്ക് ശേഷം അങ്കമാലിയില്‍ നിന്ന് ആലുവയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. 12:40 മുതല്‍ 2 മണി വരെ അങ്കമാലിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല. എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ 1:25 മുതല്‍ 2 മണി വരെ മറ്റൂര്‍ നായത്തോട് വഴി പോകേണ്ടതാണ്. 1:20 മുതല്‍ 2 മണി വരെ അത്താണിയില്‍ നിന്ന് ആലു ഭാഗത്തേക്ക് ഒരു വാഹനവും കടത്തി വിടുന്നതല്ല. പറമ്പയം ,ദേശം , പറവൂര്‍ കവല, തോട്ടക്കാട്ടുകര ,അത്താണിതുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് 1:30 മുതല്‍ 2 വരെ മെയിന്‍ റോഡിലേക്ക് പ്രവേശനമില്ല.

Share: