Monday, 21 Sep 2026
Breaking
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്; മന്ത്രിയെ നേരിൽക്കണ്ട എംപിമാർക്ക് നിരാശ ദുബായ് രാജകുടുംബാംഗം ശൈഖ് അഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം സംസ്ഥാനത്തെ ഓണം വാരാഘോഷം; സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ, വിചിത്ര ന്യായവുമായി മന്ത്രി പി സി വിഷ്ണുനാഥ് കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം
Menu
Top News

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി

September 2, 2026 3 weeks ago 1 min read

കണ്ണൂര്‍: കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷനില്‍ നിരവധി മാതൃക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃതം നല്‍കി ജില്ലയെ പദ്ധതി നടത്തിപ്പില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ച ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം വി ജയന് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. എടക്കാട് ക്ഷീര വികസന വകുപ്പ് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് 2024 ല്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കുടുംബശ്രീയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആയി ചുമതലയേറ്റത്. ജില്ലയിലെ അയല്‍കൂട്ട അംഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടപ്പിലാക്കി. മാതൃ വകുപ്പില്‍ തിരികെ പോകുന്ന എം വി ജയനുള്ള ആദരം എബിള്‍ വില്ലേജില്‍ നടന്ന ജില്ലാ തല സംഗമത്തില്‍  ജില്ലയിലെ 81 സി ഡി എസ്സിലെ ചെയര്‍പേഴ്സണ്‍മാര്‍ ചേര്‍ന്നു നല്‍കി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാരായ രാഹുല്‍ കെ, അമര്‍ നാഥ്, വിജിത്ത്, മെമ്പര്‍  സെക്രട്രിമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മിഷന്‍ ടീം അംഗങ്ങള്‍ പങ്കെടുത്തു.

Share: