Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പിന്നോട്ട് പോയി: ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ സമരമെന്ന് ആശ വര്‍ക്കേഴ്‌സ്

November 1, 2026 5 days ago 1 min read

തിരുവനന്തപുരം: വീണ്ടും സമര പ്രഖ്യാപനവുമായി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പിന്നോട്ട് പോയി. ഇന്‍സെന്റീവ് നല്‍കുന്ന കാര്യത്തിലും, വിരമിക്കല്‍ ആനുകൂല്യം നല്‍കുന്ന കാര്യത്തിലും തീരുമാനം എടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുമെന്ന് എന്ന് ആശ വര്‍ക്കര്‍മാര്‍ അറിയിച്ചു.

266 ദിവസം നീണ്ട സമരം മൂലം വലിയ നേട്ടങ്ങള്‍ ആശമാര്‍ക്ക് ഉണ്ടായി. ആശമാരുടെ ആത്മാഭിമാനം വര്‍ധിച്ചു. പാര്‍ലമെന്റിലുണ്ടായ പ്രഖ്യാപനങ്ങള്‍ നടപ്പിലായിട്ടില്ല. ഇന്‍സെന്റീവ് വര്‍ധന, വിരമിക്കല്‍ ആനുകൂല്യം എന്നിവ നടപിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.പിന്നാലെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനും ആലോചിക്കുന്നുണ്ട്. 21,000 രൂപ ഓണറേറിയം എന്നത് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കണം. വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കാമെന്ന് പുതിയ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അത് നടപ്പിലാക്കണം- കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് എം എ ബിന്ദു പറഞ്ഞു. ഏപ്രില്‍ മുതല്‍ ഇന്‍സെന്റീവ് വര്‍ധനയുണ്ടാകുമെന്നായിരുന്നു ഉറപ്പ്. കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നടപ്പിലാക്കാത്തതില്‍ രാജ്യ വ്യാപകമായി ആശമാര്‍ നിരാശയിലാണ് – അവര്‍ വ്യക്തമാക്കി. പിരിഞ്ഞു പോകുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ അനുവദിക്കുമെന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം. ഓണറേറിയം 21000 ആക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Share: