Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

November 1, 2026 5 days ago 1 min read

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം ആൾക്കടലായി. ചലോ ദില്ലി മഹാറാലിയ്ക്കായി പ്രതിപക്ഷനേതാക്കൾ ഡൽഹി രാംലീലാ മൈതാനത്തേയ്ക്ക് തുറന്ന വാഹനത്തിൽ എത്തികൊണ്ടിക്കുകയാണ്. ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് രാംലീലാ മൈതാനം നിറഞ്ഞുകഴിഞ്ഞു. പ്രധാന വേദിയും ചെറു കൂടാരങ്ങളുമായി രാംലീലയിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാംലീലയിലേയ്ക്കുള്ള റോഡുകളിലും വൻ ജനക്കൂട്ടം ഉണ്ട്. വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. വൈകീട്ട് 5 മണിക്ക് മുൻപ് തന്നെ റാലി അവസാനിപ്പിക്കണം എന്നാണ് നിർദേശം.

മൈതാനത്തിന്റെ രണ്ടാം ഗേറ്റ് വഴി ജനങ്ങൾ നിറഞ്ഞതിനെ തുടർന്ന് പൊലീസ് വിലക്ക് ലംഘിച്ചും പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് രണ്ടാം നമ്പർ ഗേറ്റ് അടച്ച പൊലീസ്, മൂന്നാം നമ്പർ ഗേറ്റിലൂടെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.

രാവിലെ മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും സമരവേദികളിലേക്ക് എത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, വി.ഡി. സതീശൻ എന്നിവരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുകൂടി. ഖർഗെയുടെ വസതിക്ക് മുന്നിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ശക്തമായ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തിൽ ജനങ്ങൾ ഒപ്പമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.

Share: