Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

തിരുവനന്തപുരത്ത് ലഹരിയിൽ അഴിഞ്ഞാടി ഗുണ്ടാ സംഘങ്ങൾ; അക്രമം അഴിച്ചു വിട്ടത് കാപ്പാ കേസ് പ്രതി ശരത്തും കൂട്ടാളി ശ്യാമും

November 1, 2026 5 days ago 1 min read

തിരുവനന്തപുരത്ത് ലഹരിയിൽ അഴിഞ്ഞാടി ഗുണ്ടാ സംഘങ്ങൾ. കാപ്പാ കേസ് പ്രതിയും റൗഡിയുമായ ശരത്തും കൂട്ടാളി ശ്യാമുമാണ് അക്രമം അഴിച്ചുവിട്ടത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ തൃപ്പാദപുരത്തെ ഫ്ലാറ്റിനുമുന്നിൽ ആയിരുന്നു അതിക്രമം ആരംഭിച്ചത്. ശരത്തും ശ്യാമും ചേർന്ന് ഫ്ലാറ്റ് നിവാസികൾക്കും പ്രദേശവാസികൾക്കും നേരെ കൊലവിളി നടത്തുകയായിരുന്നു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത കെയർട്ടേക്കർക്കും മർദനമേറ്റു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ ഇവർ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതികൾ ദേശീയപാതയിൽ ഇൻഫോസിസിന് സമീപത്തെ ബാറിൽ പ്രശ്നമുണ്ടാക്കി. പലരെയും ആക്രമിക്കാൻ ശ്രമിക്കുകയും ചിലർക്ക് മർദനമേൽക്കുകയും ചെയ്തു. സ്ഥലത്തെത്തിയ തുമ്പ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

Share: