Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ഇറാനെ വിശ്വസിക്കാൻ കൊള്ളില്ല: യുദ്ധം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ട്രംപും നെതന്യാഹുവും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

November 1, 2026 5 days ago 1 min read

ഇറാൻ യുദ്ധം പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചർച്ച നടത്തിയതായി ദ വാൾ സ്ട്രീറ്റ് ജേണൽ. ഇറാനുമായുള്ള ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇറാനെ വിശ്വസിക്കാനാകില്ലെന്ന് ട്രംപ്. മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാന്റെ ദേശീയ സുരക്ഷാ മേധാവി. ആക്രമിച്ചാൽ അമേരിക്കയ്ക്ക് ചുട്ട മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിലെ രണ്ട് കേന്ദ്രങ്ങൾ കൂടി അമേരിക്കയ്ക്ക് ലക്ഷ്യം വയ്ക്കാനുണ്ടെന്ന് ഇന്നലെ പാം ബീച്ചിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധം പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചർച്ച നടത്തിയതായി ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയായിരുന്നു ട്രംപിന്റെ കമന്റ്. പത്തുമിനിറ്റുള്ളിൽ ആ കേന്ദ്രങ്ങൾ നശിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. നവംബർ മൂന്നിന് അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അമേരിക്ക ആക്രമണം നടത്താനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇറാൻ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കയുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് ഇറാന്റെ ഏഴ് വ്യവസ്ഥകളെന്നും ഹോർമുസിലെ പ്രധാന ജലപാതയുമായി ബന്ധപ്പെട്ട് ഒമാനുമായുള്ള കരാറിനുള്ള അന്താരാഷ്ട്ര അംഗീകാരവും ഉൾപ്പെടുന്നുവെന്ന് റെസായി പറഞ്ഞു. ഉപാധികൾ അംഗീകരിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ നിബന്ധനകൾ അമേരിക്ക പാലിച്ചതിനുശേഷം മാത്രമേ ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യൂ എന്നും റെസായി പറഞ്ഞു. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിലുള്ള ചർച്ചകളിൽ അമേരിക്കയുടെ പ്രതികരണം കാത്തിരിക്കുകയാണെന്നും ചർച്ചകളോടുള്ള സമീപനത്തിൽ അമേരിക്ക മാറ്റം വരുത്തിയിട്ടുണ്ടെന്നും റെസായി പറഞ്ഞു. എന്നാൽ അമേരിക്ക ആക്രമണത്തിന്റെ വഴി തിരഞ്ഞെടുത്താൽ ചുട്ട മറുപടി നൽകുമെന്നും ഏത് ആക്രമണത്തിനും മറുപടിയായി ഇറാൻ പുതിയ ആയുധങ്ങൾ ഉപയോഗിക്കുമെന്നും സുരക്ഷാ മേധാവി മുന്നറിയിപ്പ് നൽകി.

Share: