Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

​’ഗ്യാനേഷ് കുമാറിനെ ഒഴിവാക്കിയാൽ മോദിക്കും അമിത് ഷായ്ക്കും നല്ലത്, അല്ലാത്തപക്ഷം ഈ സമരം കത്തിപ്പടരും’: ഡോ. ജോൺ ബ്രിട്ടാസ് എംപി

November 1, 2026 5 days ago 1 min read

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്നായി മാറിയേക്കാവുന്ന ദില്ലി ചലോ പ്രക്ഷോഭത്തിനായി 10 ലക്ഷത്തോളം ആളുകളാണ് ദില്ലിയിലേക്ക് ഒഴുകിയെത്തുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ജനങ്ങളുടെ ഉള്ളിലുള്ള ഉത്കണ്ഠകളും വികാരങ്ങളുമാണ് ഈ വൻ പ്രക്ഷോഭത്തിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമയത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് ​ഗ്യാനേഷ് കുമാറിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കുന്നതായിരിക്കും മോദിക്കും അമിത് ഷായ്ക്കും നല്ലതെന്നും അല്ലാത്തപക്ഷം ഈ സമരം വലിയ രീതിയിൽ കത്തിപ്പടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 1980 കളുടെയും 90 കളുടെയും ആദ്യകാലങ്ങളിൽ ഡൽഹി ബോട്ട് ക്ലബ് മൈതാനത്ത് നടന്ന ചരിത്രപ്രസിദ്ധമായ പ്രക്ഷോഭത്തിന് ശേഷം തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുന്ന ഏറ്റവും വിപുലവും വിശാലവുമായ പ്രതിഷേധമാണിതെന്നും ബ്രിട്ടാസ് എംപി പറഞ്ഞു.

Share: