Thursday, 05 Nov 2026
Breaking
സംസ്ഥാനത്ത് റോബോട്ടിക് സർജറി സംവിധാനം മൂന്നുമാസത്തിനകം, ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ തസ്തികകൾ വർധിപ്പിക്കും: മന്ത്രി കെ മുരളീധരൻ പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വിമർശനവുമായി സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. തല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; മരണം ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ചു കയറി; തിരുവനന്തപുരം സ്വദേശി പിടിയിൽ തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രാദേശിക കമ്മറ്റി ചേര്‍ന്നു സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
Menu
Business

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‍യുവി; BE 07 ന്റെ ചിത്രങ്ങൾ വീണ്ടും പുറത്തായി

November 1, 2026 4 days ago 1 min read

മഹീന്ദ്ര പുതുതായി രം​ഗത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവിയായ BE 07 ന്റെ ചിത്രങ്ങൾ വീണ്ടും പുറത്തായി. പരീക്ഷണയോട്ടത്തിനിടെ ചാർജിങ് സ്റ്റേഷനിൽ നിന്നാണ് വാഹനത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞത്. വാഹനത്തിന്റെ ഡിസൈൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നതാണ് പുതിയ ഈ ചിത്രങ്ങൾ.

മുൻവശത്ത് സി ആകൃതിയിലുള്ള ലൈറ്റിങ് എലമെന്റുകളാണ് BE 07-ന്റെ പ്രധാന ആകർഷണം. നേരത്തെ പുറത്തുവന്ന ചിത്രങ്ങളിലും ഈ ഡിസൈൻ സൂചനകൾ ഉണ്ടായിരുന്നു. ഫ്രെയിംലെസ് വിൻഡോകളും വാഹനത്തിലുണ്ടാകുമെന്നാണ് പുറത്തുവന്ന വിവരങ്ങൾ. പുറത്തുനിന്ന് ഫ്ലഷ് ഫിറ്റിങ് ഡോർ ഹാൻഡിലുകൾ പോലെ തോന്നുമെങ്കിലും ഇവ പോപ്പ്-ഔട്ട് രീതിയിലുള്ള ഹാൻഡിലുകളാണെന്നാണ് റിപ്പോർട്ട്. ORVM ഡിസൈനിലും വ്യത്യസ്തത പ്രതീക്ഷിക്കാം. BE 07-ൽ മൂന്ന് സ്‌ക്രീനുകളുള്ള ഡാഷ്‌ബോർഡ് ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രീമിയം ഇന്റീരിയർ ഫീച്ചറുകളും വാഹനത്തിന്റെ പ്രത്യേകതയാകും. നിലവിൽ മഹീന്ദ്ര BE 6-ന് മുകളിലായിട്ടായിരിക്കും BE 07-ന്റെ സ്ഥാനം. വാഹനത്തിന്റെ ബാറ്ററി, മോട്ടോർ, പവർ ഔട്ട്പുട്ട് തുടങ്ങിയ സാങ്കേതിക വിവരങ്ങൾ മഹീന്ദ്ര ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടോപ്പ് വേരിയന്റിൽ ഓൾ വീൽ ഡ്രൈവ് (AWD) സംവിധാനം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ടാറ്റ സിയറ EV-യുടെ ഓൾ വീൽ ഡ്രൈവ് പതിപ്പിന് എതിരാളിയാകാൻ കൂടുതൽ കരുത്തുള്ള പതിപ്പും മഹീന്ദ്ര അവതരിപ്പിച്ചേക്കും. 2027 ഫെബ്രുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ വാഹനം പ്രദർശിപ്പിച്ചേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏകദേശം 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന വില.

Share: