Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

November 1, 2026 5 days ago 1 min read

കേരളത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് ഈ വർഷം മേതിൽ രാധാകൃഷ്ണൻ അർഹനായി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മേതിൽ നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് പുരസ്‌കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്ന് സാംസ്‌കാരികമന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ.ജി.എസ് അധ്യക്ഷൻ കല്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. അനന്യമായ ലാവണ്യബോധവും അനിതരമായ വീക്ഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാകുത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ എന്ന് ജൂറി ചൂണ്ടിക്കാട്ടി. ‘ഒക്ടോപ്പസ്സിന്റെ ശവം’ ആണ് മേതിൽ രാധാകൃഷ്ണൻ ആദ്യമായി എഴുതിയ കഥ. അന്ന് 18 വയസായിരുന്നു അദ്ദേഹത്തിന്. ഒക്ടോപ്പസ്സിന്റെ ശവത്തിലെ ഭാഷയും വക്രോക്തിയും അന്നേറെ ചർച്ചയായിരുന്നു. സൂര്യവംശം ആണ് ആദ്യ നോവൽ. മലയാളസാഹിത്യത്തിലെ നോവൽ വിസ്മയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സൂര്യവംശം അദ്ദേഹം എഴുതാൻ തുടങ്ങുന്നത് ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ്. പാലക്കാട് ജനിച്ച അദ്ദേഹം ചിറ്റൂർ ഗവണ്മെന്റ് കോളേജിലും തൃശ്ശൂർ കേരളവർമ്മ കോളേജിലുമാണ് പഠനം പൂർത്തിയാക്കിയത്. നോർവീജിയൻ ഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്‌വെയർ യു.എസ്.എയുടെ ചെന്നൈ ശാഖയിലും പ്രവർത്തിച്ചു. ന്യൂ ഇന്ത്യൻ എക്സ്പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്.

Share: