Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

കേരളത്തില്‍ സിപിഐഎമ്മിന് കൂടുതല്‍ ശക്തികൊടുത്തത് പിണറായി വിജയൻ; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

November 1, 2026 5 days ago 1 min read

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയത് പിണറായി വിജയനാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഈ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായിയാണെന്നാണ് തന്റെ ബലമായ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിൻ്റെ ഓൺലൈന് വേണ്ടി എം വിജിൻ എംഎൽഎയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം.

‘വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്നതുകൊണ്ട് മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകാനായി. അറിവിന്‌റെ നിറകുടമായിരുന്നു ഇഎംഎസ്. ഏത് കാര്യങ്ങളും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നതില്‍ നമ്പര്‍ വണ്ണായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകളെയും അദ്ദേഹത്തെയും ആരും മറക്കില്ല. ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഈ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായിയാണെന്നാണ് എന്റെ ബലമായ വിശ്വാസം. കേരളത്തിലെ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തികൊടുത്തത് അദ്ദേഹമാണ്’, തിരുവഞ്ചൂർ പറഞ്ഞു.

നിയമസഭാസാമാജികനെന്ന നിലയില്‍ ഏറ്റവും മികച്ചയാളായിരുന്നു ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റവുംമുന്നില്‍ നിന്ന് കേട്ട് അതില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ എങ്ങനെ പെരുമാറണമെന്നത് പ്രായത്തിന്‌റെയും പക്വതയുടെയും അടിസ്ഥാനത്തില്‍ കൂടിയാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ തനിക്കതിരെ വരുന്ന ട്രോളുകള്‍ കണ്ട് താന്‍ ചിരിച്ച് തള്ളാറുണ്ടെന്നും അല്ലാതെ എന്ത് ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.

Share: