Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

പ്രതിഷേധത്തിനൊടുവിൽ അധ്യാപകർക്ക് ആശ്വാസം; കെ ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ

November 1, 2026 5 days ago 1 min read

കെ- ടെറ്റ് ഇല്ലാത്തവരെ പിരിച്ചു വിടാനുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനയുടെ സമ്മർദ്ദത്താലാണ് നടപടി. വിഷയത്തിൽ പുതിയ സർക്കുലർ പിന്നീടെന്നാണ് ഉത്തരവിൽ പറയുന്നത്. കെ- ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് പൊതു വിദ്യാഭ്യാസ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. കെ- ടെറ്റ് ഇല്ലാത്തവരെ പിരിച്ചു വിടണം എന്നായിരുന്നു ഉത്തരവ്. സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരെ തരംതാഴ്ത്താനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2025 സെപ്റ്റംബർ 01 ലെ കോടതി വിധിയ്ക്കു ശേഷവും കെ.ടെറ്റ് യോഗ്യത നേടാത്തവർക്ക് ബോണ്ട് നൽകി പ്രമോഷൻ നൽകാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിച്ച ആയിരക്കണക്കിന് അധ്യാപകരെയാണ് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻററി മേഖലകളിൽ നിന്ന് ഈ ഉത്തരവിലൂടെ തരം താഴ്ത്തുന്നതെന്നും കെ.എസ്.ടി.എ അറിയിച്ചിരുന്നു.

Share: