Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

ഗവർണർക്കായി ഫോർച്യൂണർ കാർ വാടകയ്‌ക്കെടുത്ത് കേരള ഹൗസ്; പുതിയ കാർ വാങ്ങാനും നടപടി

November 2, 2026 4 days ago 1 min read

ദില്ലി സന്ദർശനത്തിനെത്തുന്ന പുതിയ ഗവർണർ ഒ പി മാഥുറിന് വേണ്ടി കേരള ഹൗസ് ഫോർച്യൂണർ കാർ വാടകയ്‌ക്കെടുത്തു. തനിക്ക് യാത്രയ്ക്കായി ഫോർച്യൂണർ വേണമെന്ന് ഗവർണർ റെസിഡന്റ് കമ്മീഷണറെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേരള ഹൗസ് അധികൃതർ വാഹനം വാടകയ്‌ക്കെടുത്തത്. മുൻപ് ദില്ലിയിൽ എത്തുമ്പോൾ മുൻ ഗവർണറും മുഖ്യമന്ത്രിയും ഇന്നോവ കാറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ദില്ലിയിലെത്തുന്ന പുതിയ ഗവർണറുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഫോർച്യൂണർ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ വാടകയ്‌ക്കെടുത്ത വാഹനത്തിന് പുറമെ, ഗവർണർക്കായി പുതിയ ഫോർച്യൂണർ കാർ സ്വന്തമായി വാങ്ങാനുള്ള നടപടികളും കേരള ഹൗസ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Share: