Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

കാലടി സർവകലാശാലയിലെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണം; പിന്തുണയുമായി മുൻ വിസിമാർ

November 3, 2026 3 days ago 1 min read

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വിസിമാരുടെയും പ്രൊ വി സി മാരുടെയും സംയുക്ത പ്രസ്താവന. വിദ്യാർഥികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഏറെ നാളായി സമരത്തിലാണ്. സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികളെ സർവകലാശാല സസ്പെന്റ് ചെയ്യുകയുണ്ടായി. പഠനവകുപ്പുകളിലെ സെമസ്റ്റർ പരീക്ഷ ഉടനെ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്പെൻഷനിലായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദേശിക്കുകയുണ്ടായി. പ്രസ്തുത നിർദേശം കണക്കിലെടുത്തും വിദ്യാർഥികളുടെ ഭാവി പരിഗണിച്ചും ആ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡോ. ധർമ്മരാജ് അടാട്ട് (മുൻ വൈസ് ചാൻസലർ), ഡോ.എം.വി.നാരായണൻ (മുൻ വൈസ് ചാൻസലർ ), ഡോ.ജെ. പ്രസാദ് (മുൻ വൈസ് ചാൻസലർ ), ഡോ.കെ.എസ് രവികുമാർ (മുൻ പ്രൊവൈസ് ചാൻസലർ ), ഡോ.കെ.മുത്തു ലക്ഷി(മുൻ പ്രൊവൈസ് ചാൻസലർ ),ഡോ. എസ്.രാജശേഖരൻ (മുൻ പ്രോ വൈസ് ചാൻസലർ ), ഡോ. എൻ.കെ. ശങ്കരൻ (മുൻ പ്രിൻസിപ്പൽ ഡീൻ) എന്നിവരാണ് പ്രസ്താവനയിറക്കിയത്. അതിനിടെ കാലടി സർവകലാശാലയിൽ അധ്യാപകരോടും വിസിയുടെ പ്രതികാര നടപടിയെന്ന് ആക്ഷേപമുണ്ട്. ഇടത് അധ്യാപക സംഘടന നേതാവിന് സെമിനാറിൽ പങ്കെടുക്കാൻ അനുമതിയില്ല. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (TISS) കോൺഫറൻസിൽ പങ്കെടുക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്. ASSUT ൻ്റെ മുൻ ജനറൽ സെക്രട്ടറി ബിജു വിൻസെന്റിനാണ് അനുമതി നിഷേധിച്ചത്. ഇടത് അധ്യാപക സംഘടന നേതാക്കളുടെ അക്കാദമിക യാത്രകൾ മുടക്കുന്നുവെന്നും പരാതിയുണ്ട്.

Share: