Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം; പാസഞ്ചർ, മെമു സർവീസുകൾ റദ്ദാക്കി

November 4, 2026 2 days ago 1 min read

ട്രാക്കിൽ അറ്റക്കുറ്റപണികൾ നടക്കുന്ന സാഹചര്യത്തിൽ തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയുമാണ് ചെയ്തത്. ഒല്ലൂർ-പുതുക്കാട്, ഇരിങ്ങാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

  1. വൈകിട്ട് 6.30 ന് പുറപ്പെടേണ്ട ഗുരുവായൂർ – തൃശൂർ പാസഞ്ചർ (Train No. 56116) നവംബർ 4-ന് റദ്ദാക്കി.
  2. രാത്രി 8.10 ന് പുറപ്പെടേണ്ട തൃശൂർ – ഗുരുവായൂർ പാസഞ്ചർ (Train No. 56115) നവംബർ 4-ന് സര്‍വീസ് ഉണ്ടാകില്ല.
  3. രാത്രി 09.5ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം ജങ്ഷൻ മെമു (Train No. 66310) നവംബർ 20, 27 തിയതികളിൽ പൂർണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  1. കണ്ണൂർ-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് (Train No. 16306): നവംബർ 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബർ 01, 04 തിയതികളിലും പുറപ്പെടുന്ന തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഉണ്ടായിരിക്കില്ല.
  2. ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് (Train No. 18189): നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

  1. തിരുവനന്തപുരം സെൻട്രലിൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് (Train No. 16604) നവംബര്‍ 13,15 തിയതികളിൽ കായംകുളം ജങ്ഷനും എറണാകുളം ടൗണിനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ (സൗത്ത്) എന്നീ ക്രമീകൃത സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.

യാത്രക്കാരുടെ സൗകര്യാർഥം തിരിച്ചുവിട്ട റൂട്ടിലെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്) എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

  1. ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്‌മോറിലേക്ക് സർവീസ് നടത്തുന്ന എക്സ്പ്രസ് (Train No. 16128)നവംബർ 13, 20, 27 തിയതികളിൽ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.

ആലപ്പുഴ വഴിയുള്ള സ്റ്റോപ്പുകൾ ഒഴിവാക്കിയ പകരം യാത്രക്കാരുടെ സൗകര്യാർഥം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

3.മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് (Train No. 16603) നവംബർ 13, 20, 27 തിയതികളിൽ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.

എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.

യാത്രക്കാരുടെ സൗകര്യാർഥം തിരിച്ചുവിട്ട റൂട്ടിലെ എറണാകുളം ടൗൺ (നോർത്ത്), കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

Share: