Tuesday, 22 Sep 2026
Breaking
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്; മന്ത്രിയെ നേരിൽക്കണ്ട എംപിമാർക്ക് നിരാശ ദുബായ് രാജകുടുംബാംഗം ശൈഖ് അഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം സംസ്ഥാനത്തെ ഓണം വാരാഘോഷം; സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ, വിചിത്ര ന്യായവുമായി മന്ത്രി പി സി വിഷ്ണുനാഥ് കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം
Menu
Sports

സച്ചിനോ കോഹ്‌ലിയോ ബെസ്റ്റ്?; വിദേശത്ത് കോഹ്‌ലിയെന്ന് ഡിവില്ലിയേഴ്സ്

August 21, 2026 1 month ago 1 min read

വിദേശ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിന്‍റെ കാര്യത്തിൽ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറേക്കാൾ മികച്ച താരം വിരാട് കോഹ്‌ലിയാണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ്. തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ആർ‌സി‌ബിയിലെ മുൻ സഹതാരം കൂടിയായ കോഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിച്ച് ഡിവില്ലിയേഴ്സ് രംഗത്തെത്തിയത്. സച്ചിൻ ഇതിഹാസമാണ്, കണക്കുകളിൽ ഏറെ മുന്നിലുമാണ്. വിദേശത്തെ ബൗൺസുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചതും സച്ചിനാണ്. എന്നാൽ ആ വിശ്വാസത്തെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് കോഹ്‌ലിയാണെന്ന് ഡിവില്ലിയേഴ്സ് പറ‌ഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ. സച്ചിന്‍റെ ആകെ റൺസിന്റെ 55 ശതമാനത്തോളവും (8,705 റൺസ്) വിദേശ മണ്ണിലായിരുന്നു. അതേസമയം 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയ കോഹ്‌ലി, വിദേശത്ത് 66 മത്സരങ്ങളിൽ നിന്ന് 4,774 റൺസാണ് ആകെ നേടിയിട്ടുള്ളത്. എന്നാൽ കണക്കുകൾക്കപ്പുറം വിദേശ ടെസ്റ്റ് പരമ്പരകളിൽ വിജയിക്കുന്ന ഒരു ടീമായി ഇന്ത്യയെ മാറ്റിയെടുക്കാൻ കോഹ്‌ലിയുടെ നേതൃത്വത്തിനും പ്രകടനത്തിനും സാധിച്ചുവെന്നാണ് ഡിവില്ലിയേഴ്സിന്റെ കണ്ടെത്തൽ.

Share: