Thursday, 05 Nov 2026
Breaking
സംസ്ഥാനത്ത് റോബോട്ടിക് സർജറി സംവിധാനം മൂന്നുമാസത്തിനകം, ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ തസ്തികകൾ വർധിപ്പിക്കും: മന്ത്രി കെ മുരളീധരൻ പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വിമർശനവുമായി സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. തല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; മരണം ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ചു കയറി; തിരുവനന്തപുരം സ്വദേശി പിടിയിൽ തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രാദേശിക കമ്മറ്റി ചേര്‍ന്നു സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
Menu
Sports

6 ഇന്നിംഗ്സിൽ നിന്ന് 90 റൺസ് മാത്രം; ഐപിഎൽ ലേലത്തിന് മുമ്പ് 14.2 കോടിയുടെ താരത്തെ കൈവിടാന്‍ ചെന്നൈ

November 2, 2026 3 days ago 1 min read

ചെന്നൈ: ഐപിഎൽ ലേലത്തിന് മുന്നോടിയായയി 14.2 കോടിക്ക് സ്വന്തമാക്കിയ യുവതാരത്തെ കൈവിടാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ തവണത്തെ മിനി താരലേലത്തിൽ ഒരു അണ്‍ക്യാപ്ഡ് താരത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 14.2 കോടി രൂപ നൽകി സ്വന്തമാക്കിയ ഉത്തർപ്രദേശ് ഓൾറൗണ്ടറായ പ്രശാന്ത് വീറിനെ റിലീസ് ചെയ്യാനാണ് ചെന്നൈ ആലോചിക്കുന്നതെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. 20കാരനായ പ്രശാന്ത് കഴിഞ്ഞ ഐ.പി.എൽ സീസണിൽ സി.എസ്.കെയ്ക്കായി ആറ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 90 റൺസ് മാത്രമാണ് നേടിയത്. ഇതിൽ 43 റൺസ് ആർ.സി.ബിക്കെതിരായ ഒറ്റ മത്സരത്തിൽ നേടിയതാണ്. ബൗളിംഗിൽ രണ്ട് ഓവറുകൾ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. യു.പി. ടി20 ലീഗിലെ മികച്ച പ്രകടനമാണ് പ്രശാന്തിനായി ലേലത്തിൽ വലിയ തുക മുടക്കാൻ ചെന്നൈയെ പ്രേരിപ്പിച്ചത്. ലീഗിൽ 155-ലേറെ സ്ട്രൈക്ക് റേറ്റിൽ 320 റൺസും 8 വിക്കറ്റും താരം നേടിയിരുന്നു. ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗിന്‍റെ ആരാധകനായ പ്രശാന്തിനെ സഹതാരങ്ങളും പരിശീലകരും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമായി ഉപമിച്ച് ‘മില്ലർ’ എന്നാണ് വിളിച്ചിരുന്നത്. അതേസമയം, പ്രശാന്തിനൊപ്പം 14.2 കോടിക്ക് ടീമിലെത്തിയ 20-കാരൻ കാർത്തിക് ശർമ്മ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 11 ഇന്നിംഗ്സുകളിൽ നിന്ന് 136.57 സ്ട്രൈക്ക് റേറ്റിൽ 295 റൺസ് കാർത്തിക് നേടി. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ 71 റൺസ് പ്രകടനം അടക്കം രണ്ട് അർധസെഞ്ചുറികളും അരങ്ങേറ്റ സീസണിൽ കാർത്തിക് കുറിച്ചു. നിലവിൽ താരങ്ങളെ നിലനിർത്തുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് സി.എസ്.കെ അന്തിമ തീരുമാനമെടുത്തിട്ടില്ല. നവംബർ 15-നകം 10 ഫ്രാഞ്ചൈസികളും തങ്ങളുടെ റീട്ടെൻഷൻ പട്ടിക പുറത്തുവിടേണ്ടതുണ്ട്. പ്രശാന്ത് വീറിനെ ഒഴിവാക്കുകയാണെങ്കിൽ ഡിസംബറിൽ ഗോവയിൽ വെച്ച് നടക്കുന്ന മിനി ലേലത്തിൽ വലിയ തുകയുമായി സി.എസ്.കെയ്ക്ക് ലേലത്തിൽ പങ്കെടുക്കാനാകും. ആവശ്യമാണെങ്കിൽ ലേലത്തിൽ കുറഞ്ഞ തുകയ്ക്ക് താരത്തെ തിരികെ പിടിക്കാനും സി.എസ്.കെയ്ക്ക് അവസരമുണ്ടാകും.

Share: