Thursday, 05 Nov 2026
Breaking
സംസ്ഥാനത്ത് റോബോട്ടിക് സർജറി സംവിധാനം മൂന്നുമാസത്തിനകം, ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ തസ്തികകൾ വർധിപ്പിക്കും: മന്ത്രി കെ മുരളീധരൻ പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വിമർശനവുമായി സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. തല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; മരണം ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ചു കയറി; തിരുവനന്തപുരം സ്വദേശി പിടിയിൽ തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രാദേശിക കമ്മറ്റി ചേര്‍ന്നു സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
Menu
Sports

ലോക പഞ്ചഗുസ്‌തി കെ സി പ്രീതക്ക് വെങ്കലം

November 1, 2026 4 days ago 1 min read

നീലേശ്വരം: ന്യൂഡൽഹിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജഴ്സി അണിഞ്ഞ ചെറുവത്തൂർ മയീച്ചയിലെ കെ സി പ്രീതയ്ക്ക് വെങ്കലം 100 കിലോ മാസ്റ്റേഴ്സ് വിഭാഗത്തിലാണ് ലോക ചാമ്പ്യൻമാരോട് മത്സരിച്ച് പ്രീത രാജ്യത്തിനു വേണ്ടി വെങ്കല മെഡൽ നേടിയത്. ഗുജറാത്തിൽ നടന്ന ദേശീയ മത്സരത്തിൽ ഇടത്, വലത് കൈ വിഭാഗത്തിൽ ഇരട്ടസ്വർണം നേടിയാണ് പ്രീത ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനായി തിരഞ്ഞെടുക്കപ്പെട്ടത്. ചെറുവത്തൂരിൽ ബ്യൂട്ടീ പാർലർ നടത്തുന്ന പ്രീത വ്യാപാരി വ്യവസായി എകോപനസമിതി ചെറുവത്തൂർ യൂണിറ്റ് വനിത വിഭാഗത്തിന്റെ പ്രസിഡന്റ് കൂടിയാണ്. നീലേശ്വരം ഫിറ്റ്നസ് വേൾഡ് ഹെൽത്ത് ക്ലബ്ബിലെ പ്രദീപും ശ്രീജേഷുമാണ് പ്രീതയുടെ പരിശീലകർ.

Share: