Sunday, 20 Sep 2026
Breaking
മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം സംസ്ഥാനത്തെ ഓണം വാരാഘോഷം; സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ, വിചിത്ര ന്യായവുമായി മന്ത്രി പി സി വിഷ്ണുനാഥ് കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി എവറസ്റ്റ്, എൽജി ബ്രാൻഡുകളുടെ കായം നിലവാരമില്ലാത്തത്; വിൽപ്പനയ്ക്ക് നിരോധനം
Menu
Sports

ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചു; ഹോക്കി ലോകകപ്പിൽ ഇന്ത്യൻ വനിതകൾ രണ്ടാം റൗണ്ടിൽ

August 21, 2026 1 month ago 1 min read

വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യ രണ്ടാം റൗണ്ടിൽ. പൂള്‍ ഡിയിലെ അവസാന മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. മത്സരത്തിലുടനീളം ഇംഗ്ലണ്ട് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, ഗോള്‍കീപ്പര്‍ ബിച്ചു ദേവിയും സവിത പൂനിയ നയിച്ച ഇന്ത്യന്‍ പ്രതിരോധനിരയും വിട്ടുകൊടുത്തില്ല. ഇന്ത്യയുടെ മുന്നേറ്റ നിരയിൽ നവനീത് കൗറും ദീപികയും ചേര്‍ന്ന് ഇംഗ്ലീഷ് ഗോള്‍മുഖത്ത് നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തി. ഇംഗ്ലിഷ് ഗോള്‍കീപ്പര്‍ മാഡി പ്രിച്ചാര്‍ഡിന്റെ മികച്ച സേവുകള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. പൂള്‍ ഡിയില്‍ അഞ്ച് പോയിന്റുമായാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിഅത്. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വരാനിരിക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ത്യയുടെ സെമി ഫൈനലിലേക്കുള്ള മുന്നേറ്റത്തിന് നിര്‍ണായകമാകും.

Share: