Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Health

പ്രമേഹത്തെ വരുതിയിലാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ അഞ്ച് സൂപ്പർ പച്ചക്കറികൾ

November 1, 2026 5 days ago 1 min read

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമം പാലിക്കുക എന്നത് പലർക്കും വെല്ലുവിളിയാകാറുമുണ്ട്. ശരീരത്തിന് ആവശ്യമായ അളവിൽ ഇൻസുലിൻ ഉത്പ്പാദിപ്പിക്കാൻ കഴിയാതെ വരികയോ, ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ദിവസവും വ്യായാമം ചെയ്യുക, ഭക്ഷണ സമയം കൃത്യമാക്കുക, രക്തപരിശോധന നടത്തി അളവ് മനസിലാക്കുക, മരുന്നുകൾ മുടക്കാതിരിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ദിനചര്യയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നടുവേദനയും ഡിസ്‌ക് ബൾജും ഉള്ളവർ ഉടൻ ഓപ്പറേഷൻ ചെയ്യണോ? നടുവേദനയെക്കുറിച്ച് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇതാ പ്രമേഹത്തെ ഭേദമാക്കുന്നതിന് ഒരൊറ്റ മാജിക് ഫുഡ് ഇല്ലെങ്കിലും, ചില സൂപ്പർഫുഡുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്‌സും നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പച്ചക്കറികൾ ഗുണം ചെയ്യും. ഇത്തരത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ പരിചയപ്പെടാം…

  1. ചീര

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു ഇലക്കറിയാണ് ചീര. തലച്ചോർ, കുടൽ, കാഴ്ച ശക്തി തുടങ്ങി ഗുണങ്ങൾ നിരവധിയുണ്ട് ചീരയ്ക്ക്. മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ, ആൽഫ-ലിപോയിക് ആസിഡ് എന്നിവയാൽ സമൃദ്ധമാണ് ഇവ. ചീരയിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. ചീര ഉപ്പേരിയായോ അല്ലാതെ സലാഡുകളിലോ, സ്‌മൂത്തികളിലോ ഉൾപ്പെടുത്തി നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

2. ബ്രൊക്കോളി

ബ്രൊക്കോളിയും അതിൻ്റെ പോഷകഗുണങ്ങളും പ്രമേഹ രോഗികൾക്ക് ഒരു ഔഷധം തന്നെയാണെന്ന് പറയാം. കാരണം നാരുകൾ, വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ സൾഫോ റാഫേൻ എന്ന ഘടകം ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കാനും ടൈപ്പ്-2 പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനും വളരെയധികം ഗുണം ചെയ്യും. ഹൈപ്പർ ഗ്ലൈസീമിയ, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവ കുറയ്ക്കാനും ഇവ സഹായിക്കും.

3. ക്യാപ്സിക്കം

ക്യാപ്സിക്കം പല നിറങ്ങളിൽ ലഭ്യമാണ്. കലോറിയും കാർബോഹൈഡ്രേറ്റും കുറഞ്ഞ മികച്ചൊരു പച്ചക്കറിയാണ് ക്യാപ്‌സിക്കം. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഏറ്റവും നല്ലതാണ്. ബീറ്റാ കരോട്ടിൻ, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആൻ്റിഓക്സിഡന്റുകൾ ശരീരത്തിലെ അണുബാധകളെയും വീക്കങ്ങളെയും ചെറുക്കാൻ സഹായിക്കും. സലാഡുകളിലും ഫ്രൈകളിലും പച്ചയായിയോ വേവിച്ചോ ക്യാപ്‌സിക്കം കഴിക്കാവുന്നതാണ്.

4. ബീൻസ്

കുറഞ്ഞ കലോറിയും കുറഞ്ഞ കാർബോഹൈഡ്രേറ്റുമാണ് ബീൻസിൻ്റെ പ്രധാന ഹൈലൈറ്റ്. പച്ച ബീൻസ് പ്രമേഹ നിയന്ത്രണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉയർന്ന അളവിൽ ഫൈബറും വൈറ്റമിൻ എ-യും ഇവയിൽ ധാരാളമായുണ്ട്. മറ്റ് പയറുവർഗ്ഗങ്ങളെപ്പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ ബീൻസ് കാരണമാകുന്നില്ല.

5. കോളിഫ്ലവർ

ക്രൂസിഫറസ് വിഭാഗത്തിൽപ്പെടുന്ന കോളിഫ്ലവർ വൈറ്റമിൻ സി, ഫോളേറ്റ്, ഫൈബർ എന്നിവയാൽ സമ്പന്നമാണ്. ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ കോളിഫ്ലവർ സഹായിക്കും. ചോറിന് പകരമായി കോളിഫ്ലവർ റൈസ് ഉണ്ടാക്കിയോ, റോസ്റ്റ് ആക്കിയോ, സൂപ്പുകളിൽ ചേർത്തോ കഴിക്കുന്നത് വളരെ നല്ലതാണ്.

നാരുകൾ അടങ്ങിയ പച്ചക്കറികൾ പ്രമേഹത്തെ എങ്ങനെയാണ് ചെറുക്കുന്നതെന്ന് നോക്കാം… കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന നാരുകളും അടങ്ങിയ പച്ചക്കറികൾ ദഹനപ്രക്രിയയെ പതുക്കെയാക്കാൻ സഹായിക്കും. ഇവ കഴിക്കുന്നതിലൂടെ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും ഭക്ഷണം കഴിച്ചതിനു ശേഷം രക്തത്തിൽ പെട്ടെന്ന് പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും സഹായിക്കും.
ന്മേൽ പറഞ്ഞവ പച്ചയായോ, വേവിച്ചോ, സലാഡുകളായോ, സൂപ്പുകളായോ ഭക്ഷണത്തിൽ നിങ്ങൾക്ക് എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവ കൊണ്ട് മാത്രം മാറ്റമുണ്ടാകില്ല, കൃത്യമായ വ്യായാമം, ധാരാളം വെള്ളം കുടിക്കൽ, മാനസികസമ്മർദ്ദം കുറയ്ക്കൽ, കൃത്യമായ പരിശോധന എന്നിവയിലൂടെ പ്രമേഹത്തെ നമ്മുക്ക് പിടിച്ചുകെട്ടാവുന്നതാണ്.

Share:

More in Health

View More →

Leave a Reply

Your email address will not be published. Required fields are marked *