Top News
ഗവർണർക്കായി ഫോർച്യൂണർ കാർ വാടകയ്ക്കെടുത്ത് കേരള ഹൗസ്; പുതിയ കാർ വാങ്ങാനും നടപടി
ദില്ലി സന്ദർശനത്തിനെത്തുന്ന പുതിയ ഗവർണർ ഒ പി മാഥുറിന് വേണ്ടി കേരള ഹൗസ് ഫോർച്യൂണർ കാർ വാടകയ്ക്കെടുത്തു. തനിക്ക് യാത്രയ്ക്കായി ഫോർച്യൂണർ വേണമെന്ന് ഗവർണർ റെസിഡന്റ് കമ്മീഷണറെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേരള ഹൗസ് അധികൃതർ വാഹനം വാടകയ്ക്കെടുത്തത്. മുൻപ് ദില്ലിയിൽ എത്തുമ്പോൾ മുൻ ഗവർണറും മുഖ്യമന്ത്രിയും ഇന്നോവ കാറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ദില്ലിയിലെത്തുന്ന പുതിയ ഗവർണറുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഫോർച്യൂണർ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ വാടകയ്ക്കെടുത്ത വാഹനത്തിന് പുറമെ, ഗവർണർക്കായി പുതിയ ഫോർച്യൂണർ കാർ സ്വന്തമായി വാങ്ങാനുള്ള നടപടികളും കേരള ഹൗസ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.
