Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Top News

കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ചു കയറി; തിരുവനന്തപുരം സ്വദേശി പിടിയിൽ

November 4, 2026 2 days ago 1 min read

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ വനിതകൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്നും തിരുവനന്തപുരം സ്വദേശിയായ മിഥുൻ (28) എന്ന യുവാവിനേയാണ് പിടികൂടിയത്. കഴിഞ്ഞ ഒരു ദിവസം മുഴുവനും യുവാവ് ഹോസ്റ്റലിൽ താമസിച്ചതായും അധികൃതരുടെ ഭാഗത്ത് വൻ സുരക്ഷ വീഴ്ച്ച സംഭവിച്ചതായും രക്ഷകർത്താകൾ ആരോപിച്ചു. സംഭവത്തിൽ തിരുവനന്തപുരം പേരയം പരിക്കത്തു വീട്ടിൽ മിഥുൻ കൃഷ്ണദാസിനെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് യുവാവ് ഹോസ്റ്റലിൽ കയറിയതായാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെയാണ് സംഭവം അധികൃതരും ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ ഹോസ്റ്റലിനടുത്തും പരിസരത്തും പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. കലാമണ്ഡലത്തിലെ വിദ്യാർത്ഥിനിയുടെ മുറിയിൽ മിഥുനിനെ കണ്ടതായാണ് പരാതി. വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തി മുറിയിൽ അടച്ചിട്ടിരുന്നതായാണ് പരാതി. മിഥുനുമായി വിദ്യാർത്ഥിനി മുൻപ് പരിജയത്തിലായിരുന്നെന്നും പറയുന്നു. തുടർന്ന് ചെറുതുരുത്തി പോലീസ് പ്രതിക്കായി ഊർജ്ജ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മിഥുൻ പിടിയിലാകുന്നത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

Share: