Sunday, 20 Sep 2026
Breaking
മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം സംസ്ഥാനത്തെ ഓണം വാരാഘോഷം; സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ, വിചിത്ര ന്യായവുമായി മന്ത്രി പി സി വിഷ്ണുനാഥ് കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി എവറസ്റ്റ്, എൽജി ബ്രാൻഡുകളുടെ കായം നിലവാരമില്ലാത്തത്; വിൽപ്പനയ്ക്ക് നിരോധനം
Menu
Sports

ഇഷാനില്ല; വിക്കറ്റ് കീപ്പറായി സഞ്ജു; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഉത്തപ്പ

August 21, 2026 1 month ago 1 min read

ഏകദിന ലോകകപ്പ് 2027 ഇന്ത്യൻ ഇന്ത്യൻ ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും സ്ഥാനം നിലനിര്‍ത്തുമോ എന്നതിനൊപ്പം മലയാളി താരം സഞ്ജു സാംസണിന് അവസരം കിട്ടുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഇപ്പോഴിതാ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും ടീമില്‍ ഇടം നല്‍കിയതിനൊപ്പം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഉത്തപ്പ ടീമില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയം. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജുവിന് ഇടമില്ല. കെ എല്‍ രാഹുല്‍ ടീമിന്‍റെ ഒന്നാം വിക്കറ്റ് കീപ്പറാകുമ്പോള്‍ ഇഷാന്‍ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. 2023ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനമായി ഏകദിന ടീമില്‍ കളിച്ചശേഷം സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉത്തപ്പയുടെ തെരഞ്ഞെടുപ്പ്. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് വിജയത്തില്‍ ഇന്ത്യയുടെ ഹീറോ ആയെങ്കിലും സഞ്ജുവിന് നിലവിൽ ടി20 ടീമില്‍ പോലും സ്ഥാനം ഉറപ്പ് പറയാനാവില്ല. വൈഭവ് സൂര്യവംശിയുടെ വരവോടെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് സഞ്ജുവിന് വിശ്രമം നല്‍കിയിരുന്നു. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി സ്ഥാനം ഉറപ്പിച്ചാല്‍ ടി20 ടീമിലും സഞ്ജുവിന് സ്ഥാനം നഷ്ടമാകും.

Share: