Sunday, 20 Sep 2026
Breaking
മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം സംസ്ഥാനത്തെ ഓണം വാരാഘോഷം; സംഘപരിവാർ വന്ദേമാതരം പൂർണമായി ആലപിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ, വിചിത്ര ന്യായവുമായി മന്ത്രി പി സി വിഷ്ണുനാഥ് കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു കോഫി ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി എവറസ്റ്റ്, എൽജി ബ്രാൻഡുകളുടെ കായം നിലവാരമില്ലാത്തത്; വിൽപ്പനയ്ക്ക് നിരോധനം
Menu
Entertainment

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് യഷിന്റെ ‘ടോക്സിക്’; ആഗോള കളക്ഷൻ 140 കോടി കവിഞ്ഞു

August 27, 2026 3 weeks ago 1 min read

തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്സിക്. തിരുവോണ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. കന്നഡ, ഇം​ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ കാണാനാകും. ഇപ്പോഴിതാ, ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 140.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിയഡ് ​ഗ്യാങ്സ്റ്റർ ചിത്രമാണ് ടോക്സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്സിക്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി 50 കോടിയാണ് യഷ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടോക്സിക്കിന്റെ കോ പ്രൊഡ്യൂസറും കോ റെെറ്ററും കൂടിയാണ് യഷ്. നായികനടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം നയൻതാരയ്ക്കാണ്. 12 കോടിക്കും 18 കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. 15 കോടി രൂപയാണ് കിയാര അദ്വാനിയുടെ പ്രതിഫലം. 5 കോടിയോളം രു​ഗ്മിണി വാസന്തിനും ​ഹുമ ഖുറേഷിക്കും താര സുതാര്യക്കും 3 കോടി രൂപ വീതവുമാണ് പ്രതിഫലമെന്നാണ് വിവരം. മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിവിൻ പോളിയായിരുന്നു നായകൻ. 2019 ലാണ് മൂത്തോൻ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മൂത്തോൻ പ്രശംസ നേടി.

Share: