Thursday, 05 Nov 2026
Breaking
സംസ്ഥാനത്ത് റോബോട്ടിക് സർജറി സംവിധാനം മൂന്നുമാസത്തിനകം, ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ തസ്തികകൾ വർധിപ്പിക്കും: മന്ത്രി കെ മുരളീധരൻ പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വിമർശനവുമായി സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. തല മുണ്ഡനം ചെയ്തത എൻ്റെ പേരിൽ മൂന്ന് കേസാണ് ഇട്ടത്, സർക്കാരിൻ്റെ സമീപനം വഞ്ചിക്കുന്നത്: വളർമതി ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; മരണം ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ യുവാവ് അതിക്രമിച്ചു കയറി; തിരുവനന്തപുരം സ്വദേശി പിടിയിൽ തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രാദേശിക കമ്മറ്റി ചേര്‍ന്നു സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
Menu
Entertainment

കേട്ടോ ‘സുന്ദര രാവണനേ…’ ? കുറുമ്പുകാട്ടി ലാലേട്ടൻ, ആദ്യ​ഗാനം പുറത്തുവിട്ട് ‘അതിമനോഹരം’ ടീം

November 1, 2026 4 days ago 1 min read

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘അതിമനോഹരം’. ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ‘തുടക്കം’ എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയുമായി മോഹൻലാൽ വീണ്ടും കൈകോർക്കുമ്പോൾ സിനിമാസ്വാദകരും ഏറെ ആവേശത്തിലാണ്. ഇപ്പോഴിതാ സിനിമയ്ക്കായുള്ള കാത്തിരിപ്പിന്റെ ആക്കം കൂട്ടി ‘അതിമനോഹരം’ സിനിമയിലെ ആദ്യ ​ഗാനം പുറത്തുവന്നിരിക്കുകയാണ്. സുന്ദര രാവണൻ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജേക്സ് ബിജോയി സം​ഗീതം ഒരുക്കിയ ​ഗാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ​ഈ ​ഗാനം സ്വന്തമാക്കി കഴിഞ്ഞു. എം ജി ശ്രീകുമാറാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. മോഹൻലാലിനെ പൊലീസ് വേഷത്തിൽ ബി​ഗ് സ്ക്രീനിൽ വീണ്ടും കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ പുറത്തിറങ്ങിയ ​ഗാനത്തിലും പൊലീസ് ​ഗെറ്റപ്പിൽ താരത്തെ കാണാം. കുറുമ്പ് കാട്ടി പ്രേക്ഷകരെ ലാലേട്ടൻ കീഴടക്കുന്നുണ്ട്. പ്രധാന കഥാപാത്രമായെത്തുന്ന മീരാ ജാസ്മിനും ചിത്രത്തിലുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് അതിമനോഹരം പറയുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമിക്കുന്ന ഈ സിനിമയിൽ ലാലു അലക്സ്, മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന വേഷത്തിലുണ്ട്.

Share: