Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Sports

‘ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം

August 29, 2026 2 months ago 1 min read

ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യന്‍ ഹോക്കിയെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാന്‍ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1928, 1932, 1936 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിക്കൊടുത്തതില്‍ ധ്യാന്‍ ചന്ദിന് നിര്‍ണായക പങ്കാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നാനൂറിലധികം ഗോളുകള്‍ നേടിയ ധ്യാന്‍ ചന്ദ് ലോക കായികരംഗത്തു തന്നെ ഒരു അത്ഭുതമാണ്. ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.ദേശീയ കായിക ദിനം വെറും ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ കായിക സ്വപ്നങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒരു ദിനം കൂടിയാണ്. ആരോഗ്യം, അച്ചടക്കം, ടീം വര്‍ക്ക്, സഹാനുഭൂതി തുടങ്ങിയ നിരവധി ഗുണങ്ങള്‍ വളര്‍ത്തുന്ന ഒരു ജീവിതശൈലിയാണ് കായികവിനോദങ്ങള്‍. ദേശീയ കായിക ദിനം, ഓരോ ഇന്ത്യക്കാരനെയും കളിക്കളത്തിലേക്കിറങ്ങാനും, ആരോഗ്യകരമായ ജീവിതം നയിക്കാനും, രാജ്യത്തിന്റെ കായിക പുരോഗതിയില്‍ പങ്കാളിയാകാനും ഓര്‍മ്മിപ്പിക്കുന്നു. കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും അര്‍ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ്, ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്ന ദിനം കൂടിയാണ് ഇത്.

Share: