Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Sports

അഖിലേന്ത്യ ഫയർ സർവീസ് മീറ്റിൽ ഇരട്ട മെഡൽ നേട്ടവുമായി കെ.വി. രാജീവൻ

November 1, 2026 5 days ago 1 min read
ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ ഫയർ സർവീസ് മീറ്റിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയും വിമുക്ത ഭടനുമായ കെ വി രാജീവൻ നാടിന് അഭിമാനമായി. മത്സരത്തിലെ ‘അൾട്ടിമേറ്റ് ഫയർ ഫൈറ്റർ’ (50+) വിഭാഗത്തിൽ സ്വർണ മെഡലും ‘സ്റ്റെയർ റൺ എഫ്എഫ്ജി’ ഇനത്തിൽ വെങ്കല മെഡലുമാണ് രാജീവൻ കരസ്ഥമാക്കിയത്. ഈ മികച്ച പ്രകടനത്തോടെ ഓസ്ട്രേലിയയിൽ നടക്കുന്ന അന്താരാഷ്ട്ര പോലീസിങ് ആൻഡ് ഫയർ സർവീസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഇദ്ദേഹം യോഗ്യത നേടി. കേരളത്തിൽ നിന്ന് ഈ അന്താരാഷ്ട്ര മീറ്റിലേക്ക് യോഗ്യത നേടിയ ഏക വ്യക്തി കൂടിയാണ് രാജീവൻ. കായിക ക്ഷമതയും കഠിനാധ്വാനവും കൈമുതലാക്കി രാജ്യത്തിനായി അന്താരാഷ്ട്ര വേദിയിൽ മത്സരിക്കാൻ ഒരുങ്ങുന്ന രാജീവന് നാടൊട്ടുക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഭാര്യ: സുനിത രാജീവ്‌. മക്കൾ: അർജുൻ രാജീവ്‌, ആകാശ് രാജീവ്‌.
Share: