Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Entertainment

കേട്ടോ ‘സുന്ദര രാവണനേ…’ ? കുറുമ്പുകാട്ടി ലാലേട്ടൻ, ആദ്യ​ഗാനം പുറത്തുവിട്ട് ‘അതിമനോഹരം’ ടീം

November 1, 2026 5 days ago 1 min read

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘അതിമനോഹരം’. ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ‘തുടക്കം’ എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയുമായി മോഹൻലാൽ വീണ്ടും കൈകോർക്കുമ്പോൾ സിനിമാസ്വാദകരും ഏറെ ആവേശത്തിലാണ്. ഇപ്പോഴിതാ സിനിമയ്ക്കായുള്ള കാത്തിരിപ്പിന്റെ ആക്കം കൂട്ടി ‘അതിമനോഹരം’ സിനിമയിലെ ആദ്യ ​ഗാനം പുറത്തുവന്നിരിക്കുകയാണ്. സുന്ദര രാവണൻ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജേക്സ് ബിജോയി സം​ഗീതം ഒരുക്കിയ ​ഗാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ​ഈ ​ഗാനം സ്വന്തമാക്കി കഴിഞ്ഞു. എം ജി ശ്രീകുമാറാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. മോഹൻലാലിനെ പൊലീസ് വേഷത്തിൽ ബി​ഗ് സ്ക്രീനിൽ വീണ്ടും കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ പുറത്തിറങ്ങിയ ​ഗാനത്തിലും പൊലീസ് ​ഗെറ്റപ്പിൽ താരത്തെ കാണാം. കുറുമ്പ് കാട്ടി പ്രേക്ഷകരെ ലാലേട്ടൻ കീഴടക്കുന്നുണ്ട്. പ്രധാന കഥാപാത്രമായെത്തുന്ന മീരാ ജാസ്മിനും ചിത്രത്തിലുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് അതിമനോഹരം പറയുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമിക്കുന്ന ഈ സിനിമയിൽ ലാലു അലക്സ്, മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന വേഷത്തിലുണ്ട്.

Share: