Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Sports

ടി20 പരമ്പര; വീണ്ടും ഫിലിപ്‌സ് ഷോ, അവസാന മത്സരത്തിൽ കീവിസിനെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിൻ്റെ പരാജയം

November 1, 2026 5 days ago 1 min read

ന്യൂസിലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. സെഡ്ഡണ്‍ പാര്‍ക്കില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷാൻ, ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ എന്നിവരുടെ അർധ സെഞ്ച്വറി മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കീവിസ് 12 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ടിം സീഫെര്‍ട്ട്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരുടെ മികവിലാണ് ആതിഥേയര്‍ അനായാസ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ പരാജയപ്പെട്ടങ്കിലും ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു (3-2). ഒരു സെഞ്ച്വറിയടക്കം പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഫിലിപ്‌സാണ് പരമ്പരയിലെ താരം.

Share: